
ദമ്മാം: സൗദിയില്‍ ഉണ്ടായ കാറപകടത്തില്‍ മരിച്ച രണ്ട് ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ മൃതദേഹം സംസ്‌കരിച്ചു. റിയാദ്-ദമ്മാം ഹൈവേയില്‍ ഉറൈറക്കടുത്താണ് കഴിഞ്ഞ ദിവസം അപകടം നന്നെത്. തമിഴ്‌നാട് ചെന്നൈ സ്വദേശി ഷാസിബ് അഹമ്മദ് മുഹമ്മദ് (35), ഹൈദരാബാദ് സ്വദേശി ഷഹബാസ് മഹ്ജൂബ് അലിഷൈഖ് (34) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മണ്ണുമാന്തി യന്ത്രത്തിനു പിന്നിലിടിച്ചു തകര്‍ന്നാണ് അപകടം. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

സ്വകാര്യ ഇലക്ട്രിക്കല്‍ ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി അല്‍കോബാര്‍ തുക്ബ ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. പത്തു വര്‍ഷമായി ദമാമില്‍ ഒരേ കമ്പനിയിലെ എഞ്ചിനീയര്‍മാരാണ്. ഇരുവരുടെയും ഭാര്യയും മക്കളും ദമ്മാമില്‍ ഉണ്ട്. അപകടത്തെ തുടര്‍ന്നു നാട്ടിലുളള മാതാപിതാക്കളും അടുത്ത കുടുംബാംഗങ്ങളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സൗദിയില്‍ എത്തിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






