
റിയാദ്: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, നിലമ്പൂര്‍ കരുളായി മുല്ലപ്പളളി സ്വദേശി ഇസ്മാഈല്‍ നിസാമി എന്നിവരാണ് മരിച്ചത്. ഉംറ ഗ്രൂപ്പ് അമീറാണ് മരിച്ച ഇസ്മാഈല്‍. ഹോത്ത ബനീ തമീം – മക്ക റോഡില്‍ മഹ്‌ലൂമിയയില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.

പിന്‍ചക്രങ്ങള്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ അല്‍ ളിലം, അല്‍ അഫീഫ്, അല്‍ ഖസ്‌റ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ളിലം ആശുപത്രിയിലെത്തിയ 18 പേരില്‍ 8 പേര്‍ മലയാളികളാണ്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ വയനാട് വെളളമുണ്ട സ്വദേശി ഹാരിസിനെ തായിഫ് കിംഗ് അബ്ദുല്‍ അസീസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേയ്ക്ക് മാറ്റി.

വിജനമായ സ്ഥലത്തായിരുന്നു അപകമൈങ്കിലും തൊട്ടടുത്ത പോലീസ് സ്‌റ്റേഷന്‍, ഫയര്‍ഫോഴസ്, റെഡ് ക്രസന്റ് എന്നിവര്‍ അതിവേഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സംഭവ സ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് റെഡ് ക്രസന്റ് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ആശുപത്രിയിലെത്തിച്ചു. മലയാളികള്‍ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലുളളവരും ബംഗ്‌ളാദേശ് പൗരന്‍മാരുമായ 50 തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






