Sauditimesonline

NUSUK
ഉംറ യാത്ര വിരല്‍ത്തുമ്പില്‍; നുസുക് ആപ്പിന് വന്‍ സ്വീകാര്യതയെന്ന് മന്ത്രി

ഉംറ യാത്ര വിരല്‍ത്തുമ്പില്‍; നുസുക് ആപ്പിന് വന്‍ സ്വീകാര്യതയെന്ന് മന്ത്രി

ജിദ്ദ: തീര്‍ഥാടകര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സൗദി അറേബ്യ പുറത്തിറക്കിയ ‘നുസുക്’ ആപ്പിന് റെക്കോര്‍ഡിലേക്ക്. ലോകത്ത് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 5.1 കോടി കവിഞ്ഞതായി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബിയ അറിയിച്ചു. മദീനയില്‍ നടന്ന മൂന്നാമത് ഉംറ സിയാറ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഉംറ തീര്‍ഥാടനവും പുണ്യസ്ഥലങ്ങളിലെ സന്ദര്‍ശനവും ലളിതമാക്കുന്നതിന് 130ലധികം സേവനങ്ങളാണ് നുസുക് പ്ലാറ്റ്‌ഫോമിലുളളത്. ഉംറ പെര്‍മിറ്റുകള്‍ എടുക്കാനും മദീനയിലെ റൗദ ശരീഫ് സന്ദര്‍ശനത്തിന് അനുമതി തേടാനും തിരക്ക് മുന്‍കൂട്ടി അറിയാനും നുസുക് ആപ്പ് സഹായിക്കും.

വിവിധ അന്താരാഷ്ട്ര യാത്രാ പ്ലാറ്റ്‌ഫോമുകളുമായി പങ്കാളിത്തം ഉളളതിനാല്‍ വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഊദിയിലേക്കുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top