Sauditimesonline

steaphan
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ജോസഫ് നാട്ടില്‍ നിര്യാതനായി

റിയാദില്‍ ‘വാല്യൂ സ്റ്റാര്‍’ റീറ്റെയില്‍ സ്‌റ്റോര്‍ തുറന്നു

റിയാദ്: മൊബൈല്‍ ആക്‌സസറീസ് വിപണന രംഗത്തെ മൊത്ത വിതരണക്കാരായ ‘വാല്യൂ സ്റ്റാര്‍’ റീറ്റെയില്‍ സ്‌റ്റോറുകള്‍ ആരംഭിക്കുന്നു. സൗദിയിലെ പ്രഥമ സ്‌റ്റോര്‍ റിയാദ് മന്‍സൂറയിലെ അല്‍ ഹറം പ്ലാസയിലെ ഗ്രാന്റ് ഹൈപ്പറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഫോണ്‍ കെയ്‌സ്, സ്‌ക്രീന്‍ പ്രൊട്ടക്ടര്‍, ഫോണ്‍ കവര്‍, പവര്‍ ബാങ്ക്, ചാര്‍ജറുകള്‍, കേബിള്‍, ഹെഡ് ഫോണ്‍, ഇയര്‍ ബഡ്‌സ്, ബ്ലൂടൂത് സ്പീകര്‍, ട്രൈപോഡ്, സെല്‍ഫി സ്റ്റിക്, ഫോണ്‍ സ്റ്റാന്‍ഡ്, ഫോണ്‍ വാലറ്റ്, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, സ്‌ക്രീന്‍ ക്ലീനിംഗ് കിറ്റ് തുടങ്ങി മുഴുവന്‍ ആക്‌സസറീസും ഹോള്‍സെയില്‍ വിലയില്‍ ലഭ്യമാണ്.

സ്‌ക്രീന്‍ കാര്‍ഡ് ഒട്ടിക്കുന്നത് ഉള്‍പ്പെടെ സേവനവും പുതിയ സ്‌റ്റോറില്‍ ഒരുക്കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകള്‍, ഐഫോണുകള്‍ എന്നിവയ്ക്കു പുറമെ വിപണിയിലെത്തുന്ന പുതിയ മോഡല്‍ ഫോണുകള്‍ക്ക് ആവശ്യമായ ആക്‌സസറീസ് ഏറ്റവും ആദ്യം സ്‌റ്റോറുകളിലെത്തിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് വാല്യൂ സ്റ്റാറിനുളളത്. ഉന്നത ഗുണനിലവാരമുളള ആക്‌സസറീസ് ഏറ്റവും മികച്ച വിലയ്ക്കു ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും വാല്യൂ സ്റ്റാര്‍ ട്രേഡിംഗ് കമ്പനി മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top