Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

‘വേനല്‍ തുമ്പികള്‍’ അവധിക്കാല പഠന ക്യാമ്പ്

റിയാദ്: മലയാളം മിഷന്‍ റിയാദ് മേഖല കമ്മിറ്റി കുട്ടികള്‍ക്കായി വേനല്‍ അവധി പഠന ക്യാമ്പ് ‘വേനല്‍ തുമ്പികള്‍’ സംഘടിപ്പിച്ചു. ബത്ഹ ലുഹ ഹാളില്‍ നടന്ന പരിപാടി ലോക കേരള സഭാ അംഗം കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ സമിതി അംഗം സുരേഷ് ലാല്‍, കേളി കലാ സാംസ്‌കാരിക വേദി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ന്യു ഏജ് സാംസ്‌കാരിക വേദി സെക്രെട്ടറി സാലി, വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രതിനിധി സലീന, കേളി കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ്, ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ഷഹീബ വി. കെ. സ്വാഗതവും നാസര്‍ കാരക്കുന്ന് നന്ദിയും പറഞ്ഞു.

മലയാള ഭാഷയും സംസ്‌കാരവും, മാതൃഭാഷയും വ്യക്തിത്വ വികസനവും, നാടന്‍ പാട്ടുകള്‍, ചിത്ര രചന, സാഹിത്യ സര്‍ഗാത്മക അഭിരുചി, മലയാള കവിത, കഥ എന്നി വിഷയങ്ങളില്‍ കുട്ടികളുമായി സംവാദവും പരിശീലനവും നടന്നു. മലയാളം മിഷന്‍ സൗദി അറേബ്യ ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍, എഴുത്തുകാരി സബീന. എം. സാലി, ഷഹീബ വി കെ, സതീഷ് കുമാര്‍ വളവില്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ജോമോന്‍ സ്റ്റീഫന്‍, സുരേഷ് ലാല്‍, ഷഹീബ വി. കെ, പ്രിയ വിനോദ്, സിജിന്‍ കൂവള്ളൂര്‍, പ്രഭാകരന്‍ ബൈത്തൂര്‍, സതീഷ്‌കുമാര്‍ വളവില്‍, നാസര്‍ കാരക്കുന്ന് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top