
ആരോഗ്യം സുപ്രധാനമാണ്. അത് സംരക്ഷിക്കുന്നതിനുളള ഉത്തരവാദിത്തം നാം ഓരോരുത്തരുടേതുമാണ്. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ അഞ്ച് നിര്‍ദേശങ്ങള്‍.
- ആരോഗ്യകരമായ ഭക്ഷണക്രമം
പോഷകാഹാരം കൂടുതലുളള ഭക്ഷണക്രമം ശീലിക്കുക. ഇതു രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും - ലഹരിയുടെ ഉപയോഗം പൂര്‍ണമായും ഉപേക്ഷിക്കുക.
മദ്യം, മധുരമുളള പാനീയങ്ങള്‍, കോളകള്‍ എന്നിവ ഒഴിവാക്കുക. ഇവയുടെ ഉപയോഗം രോഗ പ്രതിരോധ ശേഷി കുറക്കും. - പുകവലി പാടില്ല
കൊവിഡ് ബാധിതര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് പുകവലി സൃഷ്ടിക്കുന്നത്. പുകവലി ഉപേക്ഷിക്കുക. - വ്യായായം ദിനചര്യയാക്കുക
മുതിര്‍ന്നവര്‍ 30 മിനിറ്റും കുട്ടികള്‍ ഒരു മണിക്കൂറും വ്യായാമം ചെയ്യുക. പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീട്ടില്‍ തന്നെ വ്യായാമം ചെയ്യാം. നൃത്തം നല്ലൊരു വ്യായാമം ആണ്. സ്‌റ്റെയര്‍കെയ്‌സ് ഇറങ്ങുന്നതും കയറുന്നതും നല്ലതാണ്. വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ അരമണിക്കൂറില്‍ ഇടവേള എടുക്കുന്നത് ഉത്തമമാണ് - മാനസികാരോഗ്യം സുപ്രധാനം
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആശങ്ക, ഭയം, ആശയക്കുഴപ്പം ഇവയെല്ലിം സ്വാഭാവികമാണ്. അടുത്ത സുഹൃത്തുക്കളോടും വിശ്വാസം ഉളളവരോടും തുറന്ന് സംസാരിക്കുക. മറ്റുളളവരുടെ കാര്യങ്ങളില്‍ കരുതലും ജാഗ്രതയും പിന്തുണയും നല്‍കുക. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുക. സ്‌നേഹം, കരുണ, ആര്‍ദ്രത ഇവയെല്ലാം ഔഷധമാണ്. ഇതിനു പുറമെ സംഗീതം ആസ്വദിക്കുക, വായന ശീലമാക്കുക, വീടകങ്ങളില്‍ കഴിയുന്ന പലതരം കളികളില്‍ ഏര്‍പ്പെടുക ഇവയെല്ലാം മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് നല്ലതാണ്.
വ്യക്തി ശുചിത്വം മറക്കരുത്. സാമൂഹിക അകലം പാലിക്കുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കുക. കൊവിഡ് ലക്ഷണമുളളവര്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ 937 നമ്പരില്‍ വിളിക്കുക. കൊവിഡിനെ തുരത്താന്‍ ഒരുമിച്ച് മുന്നേറാം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






