Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

രാജാവിന്റെ അതിഥിയായി വിസ്ഡം പ്രസിഡന്റ് മദനിയ്ക്കു ക്ഷണം

മലപ്പുറം: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റും ജാമിഅ: അല്‍ഹിന്ദ് അല്‍ ഇസ്ലാമിയ്യ ചെയര്‍മാനുമായ പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനിക്ക് സൗദി സര്‍ക്കാര്‍ അതിഥിയായി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം. മലപ്പുറം പുളിക്കല്‍ സ്വദേശിയാണ്.

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികളെ ഹജ്ജിന് അതിഥികളായി ക്ഷണിക്കും. ഇന്ത്യയില്‍ നിന്ന് 50 പേര്‍ക്കാണ് ഇത്തവണ അവസരം. യാത്ര, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ സൗദി രാജാവിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നല്‍കും.

മെയ് 27ന് ദല്‍ഹിയിലെത്തുന്ന മദനിക്ക് 28ന് സൗദി അംബാസഡറുടെ നേതൃത്വത്തില്‍ എ ഔദ്യോഗിക യാത്രയയപ്പ് നല്‍കും. ഡല്‍ഹിയില്‍ നിന്ന് ജിദ്ദയിലേക്കാണ് അന്നുതന്നെ പുറപ്പെടും. ഹജ്ജിന്റെ ഭാഗമായി വിശിഷ്ട വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുംഅവസരംലഭിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top