
റിയാദ്: നിര്‍മ്മാണത്തിലിരിക്കുന്ന നാഷണല്‍ ഹൈവേ തകര്‍ന്ന സംഭവത്തില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് റിയാദ് ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ധിക്കാര നിലപാടുകളും കേന്ദ്രവും പിണറായി ഭരണകൂടവും തുടരുന്ന ഒത്തുകളിയുമാണ് ഹൈവേ തകര്‍ച്ചക്ക് കാരണം. മഴക്കാലത്ത് ധാരാളം വെള്ളം ഉയരുന്ന കൂരിയാട് വയലിലൂടെ കടലുണ്ടിപ്പുഴയിലേക്കുള്ള വെള്ളമൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ 50 മീറ്റര്‍ ഉയരത്തിലാണ് റോഡ് നിര്‍മ്മാണ്. ഇത് അശാസ്ത്രീയവും വെള്ളപ്പൊക്ക സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിക്കുന്ന നിര്‍മ്മാണത്തിലെ പാളിച്ചകള്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഉള്‍പ്പെടെ പലകോണില്‍ നിന്നു നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവഗണിക്കപ്പെട്ടു. ഹൈവേയുടെ പല ഭാഗങ്ങളിലും അടിപ്പാതകള്‍ക്ക് വേണ്ടിയുള്ള നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും ധിക്കാരപൂര്‍വ്വം അവഗണിച്ചു.

ഈ സമയത്തൊന്നും ഇതില്‍ കാര്യക്ഷമമായി ഇടപെടാതിരുന്ന പിണറായി ഗവണ്മെന്റ് കേന്ദ്രത്തിന് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. നാലാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി ഗവണ്‍മെന്റ് ഭരണ നേട്ടങ്ങളില്‍ ഒന്നായി വലിയ രീതിയില്‍ കൊട്ടിഘോഷിച്ച നാഷണല്‍ ഹൈവേ വാര്‍ഷികാഘോഷങ്ങളുടെ തലേദിവസം തന്നെ തകര്‍ന്നു. പാലം തകര്‍ന്നാലും റോഡ് തകര്‍ന്നാലും അഴിമതി തുടരും. കടം കേറി മുടിഞ്ഞാലും വാര്‍ഷിക മാമാങ്കം നടത്തുന്ന കേരളത്തില്‍ മറ്റൊരു ദുരന്തമായി മാറുകയാണ് പിണറായി സര്‍ക്കാര്‍.

ഹൈവേ നിര്‍മ്മാണത്തിന്റെ പിതൃത്വമേറ്റെടുക്കാന്‍ ഫഌക്‌സ് വച്ചവരൊക്കെ ഇനിയെങ്കിലും നാട്ടുകാരുടെ ന്യായമായ ആവശ്യത്തോടൊപ്പം നില്‍ക്കണം. ഇല്ലെങ്കില്‍ തലനാരിഴക്ക് വഴി മാറിയ ദുരന്തം വലിയ ദുരന്തമായി ആവര്‍ത്തിക്കുമെന്നും ഒഐസിസി മുന്നറിയിപ്പ്നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.