
റിയാദ്: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സ് പരീക്ഷയില്‍ മികച്ച വിജയം നേടി അല്‍ ആലിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍. പ്ലസ് ടൂ സയന്‍സ് വിഭാഗത്തില്‍ ഉമൈര്‍ സമീര്‍ (95.2 ശതമാനം), മുഹമ്മദ് അദീന്‍ (92.4), ഗോഡ്വിന്‍ പൗലോസ് (88.6), കോമേഴ്‌സ് വിഭാഗത്തില്‍ വഫ റഹ്മാന്‍ (94.2), അസ്ലഹ അസീം (94), മനാല്‍ സൈദ് മുഹമ്മദ് (91) എന്നിവരാണ് സ്‌കൂള്‍ ടോപ്പേഴ്‌സ്. പത്താം ക്ലാസില്‍ അല്‍ന എലിസബത്ത് ജോഷി (95.4 ശതമാനം) സിദ്ധാര്‍ഥ് ആര്‍. എന്‍. നായര്‍ (95.2) എന്നിവര്‍ ഉന്നതവിജയം നേടി.

ശ്രേയസ് നെടുമ്പറമ്പ് (94.2), മുഹമ്മദ് ഫുര്‍ഖാന്‍ (93.2), സാവിയോ സെഫിന്‍ (93.2), അനീഖ് ഹംദാന്‍ (93), ഫാത്തിമ ഹമീദ് (92.8), മെഹ്ബിന്‍ കൊയപ്പത്തോടി(92.8), റിഫ്‌സ ഫാത്തിമ റഹ്മാന്‍ (91.8), ഫാത്തിമ ഷസ (91.4), റെയ്‌ന റൂബിള്‍ (91.4), അന്ന റോസ് കെ റോയ് (90.8), ഹന്‍സ ഷാജഹാന്‍ (90.6), അനന്ദിത് സാജന്‍ (90.4) എന്നീ വിദ്യാര്‍ഥികള്‍ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി.

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ്, പ്രിന്‍സിപ്പാള്‍ കവിതാലതാ കതിരേശന്‍, മാനേജര്‍ ബിജു ഉമ്മന്‍, ബോയ്‌സ് വിഭാഗം സൂപ്പര്‍വൈസര്‍ ശ്രീകാന്ത് രാധാകൃഷ്ണന്‍, ഗേള്‍സ് വിഭാഗം സൂപ്പര്‍വൈസര്‍ ശാലിനി നൈനാന്‍ എന്നിവര്‍ അഭിനന്ദിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.