Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

ഐസിഎഫ് ഭവനം കൈമാറി

മക്ക: കേരള മുസ്ലിം ജമാഅത്തിന്റെ സാന്ത്വനം ദാറുല്‍ ഖൈര്‍ പദ്ധതിയില്‍ പ്രകാരം മക്ക ഐസിഎഫ് പൂര്‍ത്തിയാക്കിയ ഭവനം കൈമാറി. രണ്ടു പതിറ്റാണ്ടിലധികം മക്കയില്‍ പ്രവാസിയായിരുന്ന മക്കരപ്പറമ്പ് സ്വദേശിക്കാണ് വീട് കൈമാറിയത്.

സെപ്റ്റംബറില്‍ മക്ക ഐസിഎഫ് പ്രസിഡന്റ് അബ്ദു റഷീദ് അസ്ഹരിയാണ് വീടിന് തറക്കല്ലിട്ടത്. ‘പ്രവൃത്തി’ ക്ഷേമകാര്യ സെക്രട്ടറി ജമാല്‍ കാക്കാടിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മക്ക ഐസിഎഫിന്റെ മൂന്നാമത്തെ ദാറുല്‍ ഖൈര്‍ വീടാണ് കൈമാറിയത്.

2018ലെ പത്തുമല ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കാണ് ആദ്യ വീട് നല്‍കിയത്. പിന്നീട് വയനാട് പ്രളയ ബാധിതര്‍ക്ക് ഒരു വീടും നല്‍കി. മക്ക ഐസിഎഫിന്റെ നാലാമത് വീട് കൂടി പണി പുരോഗമിക്കുകയാണ്. ഇഎ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു.

വീടിന്റെ താക്കോല്‍ സമര്‍പ്പണം സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ ആശീര്‍വാദത്തോടെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി നിര്‍വ്വഹിച്ചു. പേരോട് അബ്ദു റഹ്മാന്‍ സഖാഫി, സൗദി നാഷണല്‍ സെക്രട്ടറി സിറാജ് കുറ്റിയാടി, സൗദി വെസ്റ്റ് സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂര്‍, അബൂബക്കര്‍ കണ്ണൂര്‍, നാസര്‍ തച്ചം പൊയില്‍, ഖയ്യൂം ഖാദിസിയ്യ, ഷബീര്‍ ഖാലിദ് സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top