
റിയാദ്: വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഈസ്റ്റ് ചാപ്റ്റര്‍ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ സാധ്യതകള്‍ സംബന്ധിച്ച് സമഗ്ര വിവരങ്ങള്‍ നല്‍കുന്നതായിരുന്നു വെബിനാര്‍.

വിദ്യാഭ്യാസ കൗണ്‍സിലറും അക്കാദമിക് പ്ലാനറുമായ മുനീര്‍ എം സി വെബിനാറിന് നേതൃത്വം നല്‍കി. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ അവസരങ്ങള്‍ വിശദീകരിച്ചു. സംശയ നിവാരണങ്ങള്‍ക്കും അവസരം ഉണ്ടായിരുന്നു. ഡയറക്ട് അഡ്മിഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് എബ്രോഡ് (ഉഅടഅ) പോലുള്ള എന്‍ജിനീയറിങ് പ്രവേശന പദ്ധതികളും വിശദീകരിച്ചു.

ഐസിഎഫ് ഈസ്റ്റ് ചാപ്റ്റര്‍ പ്രസിഡന്റ് സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഐസിഎഫ് സൗദി നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ എറണാകുളം ഉദ്ഘാടനം നിര്‍വഹിച്ചു. ഈസ്റ്റ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷരീഫ് മണ്ണൂര്‍ സ്വാഗതവും നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി നാസര്‍ ചിറയിന്‍കീഴ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.