
ദമ്മാം: സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടൂ കഴിഞ്ഞ് ഉപരി പഠനത്തിന് അവസരം ഒരുക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം ദല്ല മേഖല സമ്മേളനം ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നു വിനീഷ് കുന്നുംകുളം അവതരിപ്പിച്ച സമ്മേളന പ്രമേയം വ്യക്തമാക്കി.

ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ വിദൂരപഠനകേന്ദ്രങ്ങള്‍ സൗദിയില്‍ ആരംഭിയ്ക്കാന്‍, കേന്ദ്രസര്‍ക്കാര്‍ സൗദി സര്‍ക്കാരുമായി നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ നടത്തി അനുമതി നേടണം. പ്രവാസി കുട്ടികള്‍ക്ക് നാട്ടിലെത്തി കുറഞ്ഞ ഫീസില്‍ ബോര്‍ഡിങ് സംവിധാനത്തോടെ പഠിയ്ക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളും, സംവിധാനങ്ങളും കേരളത്തില്‍ ഉണ്ടാക്കണമെന്നും പ്രമേയം നിനദേശിച്ചു.

ദമ്മാം കൊദറിയ സഫ്രാന്‍ റെസ്‌റ്റോറന്റ് ഹാള്‍ സനു മഠത്തില്‍ നഗറില്‍ നടന്ന സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സമ്മേളനം ഉത്ഘാടനം ചെയ്തു. നന്ദകുമാര്‍, നിസാം, റഷീദ് പുനലൂര്‍, രാജന്‍ കായംകുളം എന്നിവര്‍ അടങ്ങിയ പ്രിസീഡിയം ആണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്.

വര്‍ഗ്ഗീസ് ചിറ്റാട്ടുക്കര രക്തസാക്ഷി പ്രമേയവും, അബ്ദുള്‍ റഹ്മാന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ദല്ല മേഖല സെക്രെട്ടറി നിസ്സാം കൊല്ലം, മേഖലകമ്മിറ്റിയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവയുഗം ജനറല്‍ സെക്രെട്ടറി എം എ വാഹിദ് കാര്യറ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയേഷ്, വിനീഷ്, ജൂവാദ്, ഷാഫുദ്ധീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

നവയുഗം കേന്ദ്രനേതാക്കളായ ജമാല്‍ വില്യാപ്പള്ളി, ഉണ്ണി മാധവം, ഗോപകുമാര്‍, സജീഷ് പട്ടാഴി, ദാസന്‍ രാഘവന്‍ എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി. ഹുസ്സൈന്‍ നിലമേല്‍ സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞു. മിനിട്‌സ് കമ്മിറ്റിയെ ജയേഷ് നയിച്ചു. വിവിധ യൂണിറ്റ് കമ്മിറ്റികളില്‍ നിന്നു തെരെഞ്ഞെടുത്ത പ്രതിനിധികള്‍ പങ്കെടുത്തു. 24 അംഗങ്ങള്‍ അടങ്ങിയ പുതിയ മേഖല കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.