
റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സെനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹരണം നടന്നു. സെനറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ബാഡ്ജുകള്‍ നല്‍കി ആദരിച്ചു.

ഡല്‍ഹി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൈരാജ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. ദാറത്തുസ്സലാം ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുല്‍ത്താന്‍, ഫിനാന്‍സ് മാനേജര്‍ ഷനോജ്, സ്‌കൂള്‍ മാനേജര്‍ അബീര്‍, ഡ്യൂണ്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിദ്യ വിനോദ്, സിഒഇ ഷാനിജ ഷനോജ് എന്നിവര്‍ പങ്കെടുത്തു.


കായികാധ്യാപിക അതുല്യയുടെ നേതൃത്വത്തില്‍ ചട്ടപ്പെടുത്തിയ സെനറ്റ് അംഗങ്ങളുടെ പരേഡ്, പഞ്ചഭൂതങ്ങളെ പ്രമേയമാക്കിയ നൃത്താവിഷ്‌കാരം, പോള്‍ സ്റ്റാര്‍ അക്കാദമിയും ഡ്യൂണ്‍സ് സ്‌കൂള്‍ ടീച്ചര്‍മാരും ചേര്‍ന്നൊരുക്കിയ നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി.

വിദ്യാര്‍ത്ഥികളായ സാകിര്‍, റാഷിദശ്രീ പരിപാടിയുടെ അവതാരകരായിരുന്നു. പ്രിന്‍സിപ്പല്‍ സംഗീത അനൂപ് സ്വാഗതവും സ്‌കൂള്‍ ഹെഡ് ബോയ് കിഷോര്‍ സന്തോഷ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.