
റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച ‘നമ്മള്‍സ് സിഎസ്സ്എല്‍ സീസണ്‍-1’ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. അല്‍ ഫനാര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയെ പരാജയപ്പെടുത്തി ഫൈറ്റേഴ്‌സ് എഫ് സി ജേതാക്കളായി. ഫൈസി ഫായിസ് (ടോപ് സ്‌കോറര്‍), ലാമിസ് ഇഖ്ബാല്‍ (പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്) എന്നിവര്‍ വ്യക്തിഗത പുരസ്‌കാരത്തിന് അര്‍ഹരായി.

സാംസ്‌കാരിക സമ്മേളനത്തില്‍ സ്‌പോര്‍ട്‌സ് വിഭാഗം കണ്‍വീനര്‍ സലിം പാവറട്ടിയുടെ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ഉപദേശക സമിതി അംഗം ഫാറൂഖ് കുഴിങ്ങര ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫര്‍ തങ്ങള്‍ അദ്യക്ഷത വഹിച്ചു. ഷാജഹാന്‍ ചാവക്കാട്, ഷാഹിദ് അറക്കല്‍, ഫായിസ് ബീരാന്‍, ഷഹീര്‍ ബാബു, കബീര്‍ വൈലത്തൂര്‍, ആരിഫ് വൈശ്യം വീട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫൈസല്‍ തറയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫെര്‍മിസ് മടത്തൊടിയില്‍ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.

ഖയ്യൂം അബ്ദുള്ള ,ഷെഫീഖ് അലി, സിറാജുദ്ധീന്‍ ഓവുങ്ങല്‍, ഇജാസ് മാട്ടുമ്മല്‍, റഹ്മാന്‍ ചാവക്കാട്, അലി പൂത്താട്ടില്‍, സയ്യിദ് ഷാഹിദ്, അന്‍വര്‍ അണ്ടത്തോട്, നൗഫല്‍ തങ്ങള്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.