Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

ലോകത്തെ ഏറ്റവും വലിയ അമ്യുസ്‌മെന്റ് പാര്‍ക്ക് റിയാദില്‍

റിയാദ്: സൗദിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഖിദ്ദിയ്യ വിനോദ നഗരത്തില്‍ ലോകത്തെ ഏറ്റവും വലിയ അമ്യുസ്‌മെന്റ് പാര്‍ക്ക് വരുന്നു. നിര്‍മാണത്തിന് സിക്‌സ് ഫഌഗ്‌സ് കമ്പനി നേതൃത്വം നല്‍കും. ഇതിനായി 375 കോടി റിയാലിന്റെ കരാര്‍ ഒപ്പുവെച്ചു. ഫ്രഞ്ച് കമ്പനിയായ ബോയ്ഗസ് ബാട്ടിമെന്റ് ഇന്റര്‍നാഷണല്‍ കമ്പനിയും സൗദിയിലെ അല്‍മബാനി ജനറല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയും സംയുക്തമായി പദ്ധതി പൂര്‍ത്തിയാക്കും. മൂന്നേകാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കുക. 28 ഗെയിമുകളിള്‍ പത്തെണ്ണം മുതിര്‍ന്നവര്‍ക്കും 18 എണ്ണം കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും നീക്കിവെച്ചിട്ടുണ്ട്. റിയാദ്-മക്ക റോഡില്‍ മല നിരകളോട് ചേര്‍ന്നാണ് ഖിദ്ദിയ്യ നഗരം ഒരുങ്ങുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top