Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിപബ്ലിക് ദിനാഘോഷം

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ഇന്ത്യന്‍ റിപബ്ലിക് ദിനം ആഘോഷിച്ചു. മലസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ബോര്‍ഡ് അംഗം ശിഹാബ് കോട്ടുകാട് റിപബ്ലിക് ദിന സന്ദേശം പങ്കുവച്ചു.

കബീര്‍ പട്ടാമ്പി, സ്റ്റാന്‍ലി തോമസ്, സലാം പെരുമ്പാവൂര്‍, വല്ലി ജോസ്, അഞ്ജു സുനില്‍, അഞ്ജു അനിയന്‍, സൗമ്യ തോമസ്, ബഷീര്‍ കരോളം, നിസാര്‍ പള്ളികശ്ശേരി, ഇല്ല്യാസ് കാസര്‍ഗോഡ്, ഷംനാദ് കുളത്തുപുഴ, ബിജു സ്‌കറിയ, സജിന്‍ നിഷാന്‍, സനീഷ് നസീര്‍, പി. ജി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ഡോ. രാഹുല്‍ രവീന്ദ്രന്‍, ലുബൈബ്, റിസ്വാന്‍, അന്‍സാര്‍ കൊടുവള്ളി, ഷിബിന്‍ ജോണ്‍, വരുണ്‍, നവാസ് ഓപീസ്, അജയ് രാമചന്ദ്രന്‍, റിസ് വാന ഫൈസല്‍, മിനുജ മുഹമ്മദ്, സന്തോഷ്. സി.കെ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി റിയാസ് വണ്ടൂര്‍ സ്വാഗതവും ട്രഷറര്‍ സാനു മാവേലിക്കര നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top