Sauditimesonline

AIRPORT-SKY
വ്യോമപാതകള്‍ അടച്ച് ജിസിസി; വിമാന ഗതാഗതം താറുമാറായി

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ‘ഇന്നോണം പൊന്നോണം’

innonam

റിയാദ്: കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്തു വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ഓണാഘോഷം. റിയാദ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ‘ഇന്നോണം പൊന്നോണം’ എന്ന പേരിലായിരുന്നു ആഘോഷ പരിപാടികള്‍. ചെണ്ട മേളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിര കളി, പുലിക്കളി, കാവടിയാട്ടം ഉള്‍പ്പെടെ വിവിധ കലാരൂപങ്ങള്‍ അണി നിരന്ന സാംസ്‌കാരിക ഘോഷയാത്രയും കലാകാരന്‍മാരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അന്‍സാര്‍ വര്‍ക്കല ആമുഖ പ്രഭാണം നടത്തി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. രത്‌നകുമാര്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒരു മലയാളിയും ലോകത്തെവിടെയും ഒറ്റപ്പെടില്ലെന്ന ലക്ഷ്യത്തോടെ 166 രാജ്യങ്ങളില്‍ ജാതി മത രാഷ്ട്രീയഭേദമന്യേ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷനെന്നു അദ്ദേഹം പറഞ്ഞു.

റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സെക്രട്ടറി വൈ സാബിര്‍, എംബസി കോമേഴ്‌സ് വിഭാഗം മാര്‍ക്കറ്റിങ്ങ് ഹെഡ് പ്രജിത് മാത്യു, അല്‍ശിഫ മെഡിക്കല്‍ സര്‍വീസസ് മെഡിക്കല്‍ കണ്‍സല്‍ട്ടന്റ് ഡോ. മുഹമ്മദ് ഇദ്രീസ്, അല്‍ റയാന്‍ പോളിക്ലിനിക് മാനേജിങ്ങ് ഡയറക്ടര്‍ മുഷ്താഖ്, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ, അഡ്‌വൈസറി ബോര്‍ഡ് അംഗം ഷിഹാബ് കൊട്ടുകാട്, മോഡലും മിസ് ദുബൈയുമായ ഡോ. ഇഷ ഫര്‍ഹ ഖുറൈഷി, കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഷംനാസ് അയ്യൂബ് വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ്, റിയാദ് വിമന്‍സ് ഫോറം പ്രസിഡന്റ് സബ്രീന്‍, സെക്രട്ടറി അഞ്ചു അനിയന്‍, ട്രഷറര്‍ അഞ്ചു ആനന്ദ്, കോര്‍ഡിനേറ്റര്‍ കാര്‍ത്തിക, സനു മച്ചാന്‍, ഷംനാദ് കുളത്തൂപ്പുഴ, നിസാര്‍ പള്ളികശ്ശേരി, ഷൈജു പച്ച, ജെയിംസ് മാത്യൂ, നവാസ് ഓപിസ്, ആകര്‍ശ് മസ്‌കന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

റിയാദ് കൗണ്‍സില്‍ സെക്രട്ടറി സലാം പെരുമ്പാവൂര്‍ സ്വാഗതവും ട്രഷറര്‍ ബിന്‍യാമിന്‍ ബില്‍റു നന്ദിയും പറഞ്ഞു. ആയിരത്തിലധികം വേദികളില്‍ മാവേലി വേഷമണിഞ്ഞ ജോസ് ആന്റെണിയെയും ബാബു, സൂസമ്മ ബാബു, ഖുര്‍സിദ ഗൗര്‍ തുടങ്ങിയ മുതിര്‍ന്ന കുടുംബാംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

ആയിരമാളുകള്‍ക്കുള്ള വിഭവസമൃദ്ധമായ സദ്യയും റിയാദ് ടാക്കീസിന്റെ ചെണ്ട മേളവും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സനീഷ്, ഡൊമിനിക് സാവിയോ, ഇല്യാസ് കാസര്‍കോട്, റിയാസ് വണ്ടൂര്‍, ഷിജു ബഷീര്‍, റിജോഷ്, ഉമറലി അക്ബര്‍, കെ.ടി. കരിം, ഹമാനി റഹ്മാന്‍, സുബി സജിന്‍, റിസ്‌വാന, സൗമ്യ തോമസ്, മിനുജ, രാഹുല്‍, സഫീറലി, ലുബൈബ്, ജോസ് കടമ്പനാട്, ഷാഫി നിലമ്പൂര്‍, അഷ്‌റഫ് അപ്പക്കാട്ടില്‍, ഫൈസല്‍ കൊച്ചു തുടങ്ങിയവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top