Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

ഇന്ത്യയില്‍ ചികിത്സക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണം

റിയാദ്: ഇന്ത്യയില്‍ ചികിത്സക്ക് പോകുന്ന സൗദി പൗരന്‍മാര്‍ നിര്‍ദിഷ്ട വിസയില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുളളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ആശുപത്രികളെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ആശുപത്രി സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ചികിത്സ ലക്ഷ്യമാക്കി സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പ്രത്യേക വിസയാണ് ഇന്ത്യ അനുവദിക്കുന്നത്. രോഗിയോടൊപ്പം പോകുന്നവര്‍ കംപാനിയന്‍ വിസ നേടണം. ഇന്ത്യയിലെത്തുന്നതിന് മുമ്പ് ആശുപത്രിയുമായി ബന്ധപ്പെടണം. സമഗ്രമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രിയില്‍ സമര്‍പ്പിക്കണം. ചികിത്സാ രീതി, ആവശ്യമായ സമയ ദൈര്‍ഘ്യം, ചികിത്സക്ക് ആവശ്യമായ ചെലവ് എന്നിവ സംബന്ധിച്ച് ആശുപത്രി അധികൃതരില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പുതന്നെ കത്ത് നേടണമെന്നും സൗദി പൗരന്‍മാരോട് സൗദി വിദേശകാര്യ വകുപ്പ് നിര്‍ദേശം നല്‍കി.
സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റ് പരസ്യങ്ങളിലും വഞ്ചിതരാകരുത്. അപരിചിതരായ വ്യക്തികള്‍ക്ക് പണം കൈമാറരുത്. ചികിത്സ തേടി ഇന്ത്യയിലെത്തുന്നവര്‍ക്ക് സൗദി എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ നിന്ന് മാര്‍ഗ നിര്‍ദേശം ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് ചികിത്സ തേടി സൗദി പൗരന്‍മാര്‍ യാത്ര ചെയ്യുന്നുണ്ട്. കേരളത്തില്‍ ലഭ്യമാകുന്ന ആയുര്‍വേദ ചികിത്സക്കു അടുത്ത കാലത്തായി അറബികള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരണം ലഭിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം വര്‍ധിച്ച സാഹചര്യത്തിലാണ് സൗദി പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top