Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

ദമ്മാം: പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആത്മസംയമനവും ഐക്യദാര്‍ഢ്യവും മാതൃകാപരമാണെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ ഖാന്‍. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ എന്നും സഊദിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജുബൈലില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് ഇന്ത്യക്കാരുമായി അംബാസഡര്‍ സംവദിച്ചു. പ്രവാസി സമൂഹത്തിന്റെ ആകുലതകള്‍ക്ക് മറുപടി നല്‍കിയ അദ്ദേഹം, എംബസി എന്നും ഒപ്പമുണ്ടാകുമെന്നും പറഞ്ഞു. എക്‌സ്‌പെര്‍ട്ടൈസ് ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് ആഷിഫിന്റെ നേതൃത്വത്തിലാണ് ജുബൈലാണ് പരിപാടി ഒരുക്കിയത്. ദമ്മാം ഇന്ത്യന്‍ ഓവര്‍സീസ് ഫോറം സംഘടിപ്പിച്ച പരിപാടിയിലും അംബാസഡര്‍ പങ്കെടുത്തു. അനില്‍ മാല്‍പാണി, മുകേഷ് ഗുപ്ത എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ പ്രവാസി സംഘടന പ്രതിനിധികള്‍, ബിസിനസ് പ്രമുഖര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.

സഊദി നേരിടുന്ന ആക്രമണങ്ങളെ അംബാസഡര്‍ ശക്തമായി അപലപിച്ചു. മേഖലയില്‍ സമാധാനവും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പ്രവാസി ക്ഷേമം ഉറപ്പാക്കാന്‍ എംബസി സജീവമാണ്. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനം നിലവിലുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളിലും കോണ്‍സുലര്‍ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കി. പ്രവാസികള്‍ താമസിക്കുന്ന ഇടങ്ങളിലേക്ക് സേവനങ്ങള്‍ എത്തിക്കാന്‍ പ്രത്യേക കോണ്‍സുലര്‍ ക്യാമ്പുകള്‍ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ എംബസി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അംബാസഡര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top