
ജിദ്ദ: ഉംറ നിര്‍വ്വഹിക്കാനെത്തിയ വനിത ലീഗ് സംസ്ഥാന സെക്രട്ടി സറീന ഹസീബിന് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി വനിത വിംഗ് സ്വീകരണം നല്‍കി. കെഎംസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലാ വനിത വിംഗ് പ്രസിഡന്റ് റസീന പള്ളിപ്പറമ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നാണി മാസ്റ്റര്‍ മുഖ്യഭാഷണം നടത്തി.

സലീന ടീച്ചര്‍, യാസ്മിന്‍ ബാവ വണ്ടൂര്‍, ഖദീജ മുഹമ്മദ്, സന്‍ഹ ബഷീര്‍, ആഷിഫ പിവി, ഇര്‍ഷാദ കെ പി, സുഹറാബി മഞ്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സറീന ഹസീബ് സ്വീകരണത്തിന് നന്ദി പറഞ്ഞ് മറുപടി പ്രഭാഷണം നടത്തി. അടച്ചിട്ട നാലു ചുവരുകള്‍ക്കുള്ളില്‍ അടഞ്ഞുകൂടേണ്ടവരില്ല സ്ത്രീകള്‍. സംവരണം പ്രാവര്‍ത്തികമായ വര്‍ത്തമാന കാലത്ത് രാഷ്ട്രീയ ബോധമുള്ള സ്ത്രീ സമൂഹം ഉണ്ടാവണമെന്ന് അവര്‍ പറഞ്ഞു.

നാട്ടിലെ വികസനങ്ങളില്‍ കെഎംസിസിയുടെ വിയര്‍പ്പുണ്ടെന്നും കേട്ടറിഞ്ഞതിനേക്കാള്‍ ഉന്നതിയിലാണ് കാരുണ്യ പ്രസ്ഥാനമെന്ന് ബോധ്യപ്പെട്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. വനിത വിംഗ് ജനറല്‍ സെക്രട്ടറി സുഹൈല തേറമ്പത്ത് സ്വാഗതവും ട്രഷറര്‍ ഷഫീദ എന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






