Sauditimesonline

vanitha league ed
അടച്ചിട്ട ചുവരുകള്‍ക്കുള്ളില്‍ അടഞ്ഞിരിക്കേണ്ടവരല്ല സ്ത്രീകള്‍

പാക് ചര്‍ച്ച ഫലം കണ്ടില്ല; സാഹചര്യങ്ങള്‍ വിലയിരുത്തി ഇറാന്‍ സഊദി മന്ത്രിമാര്‍

റിയാദ്: പാകിസ്താനില്‍ നടന്ന ചര്‍ച്ചകള്‍ ഫലം കാണാതെ പിരിഞ്ഞതോടെ പുതിയ സംഭവവികാസങ്ങള്‍ ഇറാന്‍-സഊദി വിദേശകാര്യ മന്ത്രിമാര്‍ വിലയിരുത്തി. രണ്ടാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം രണ്ടാം തവണയാണ് ഇരുവരും സംസാരിക്കുന്നത്. സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അര്‍ഗാചിയുമാണ് നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

അമേരിക്കയുമായി ധാരണയിലെത്താന്‍ സാധിക്കാത്ത സാഹചര്യം മന്ത്രിമാര്‍ വിലയിരുത്തി. വിഷയത്തില്‍ ഇരുരാജ്യങ്ങളും നിലപാടുകള്‍ വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്ലാമാബാദിലെ ചര്‍ച്ചകള്‍ പരാജയപ്പെട്ടെങ്കിലും നയതന്ത്ര വഴികള്‍ അടഞ്ഞിട്ടില്ലെന്നും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കി.

2023ല്‍ ചൈനയുടെ മധ്യസ്ഥതയില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ച ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നിലനിര്‍ത്തുന്നുണ്ട്. ആക്രമണ സംഭവങ്ങള്‍ ഉണ്ടായെങ്കിലും മേഖലയിലെ സമാധാനവും സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമിട്ട് ഇറാനുമായി മികച്ച ബന്ധം പുലര്‍ത്താനാണ് സഊദി അറേബ്യയുടെ ശ്രമം.

സമഗ്ര സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളുമായി മുന്നോട്ട് പോകുന്ന സഊദി അറേബ്യക്ക് അയല്‍രാജ്യങ്ങളുമായി സമാധാനാന്തരീക്ഷമാണ് ആഗ്രഹിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നയതന്ത്ര നീക്കങ്ങള്‍ ഉണ്ടാകും എന്നതിന്റെ സൂചനയാണ് ഇരു നേതാക്കളുടെയും സംഭാഷണം വ്യക്തമാക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top