നൗഫല്‍ പാലക്കാടന്‍

റിയാദ്: ആഘോഷങ്ങളുടെ രാപകലുകളു ൈആനന്ദ ലഹരിയിലാണ് സൗദി തലസ്ഥാനം. ഈ മാസം പതിനൊന്നിന് ആരംഭിച്ച റിയാദ് സീസനാണ് നഗരത്തിന് ഉത്സവഛായ പകര്‍ന്നത്. പത്ത് ദിവസത്തിനകം മുപ്പത് ലക്ഷത്തിലധികം സന്ദര്‍ശകര്‍ റിയാദ് സീസണിന്റെ പല വേദികളിലായി സന്ദര്‍ശനം നടത്തി. പത്രണ്ട് വേദികളുള്ള പരിപാടിയില്‍ അഞ്ചു വേദികളിലേക്ക് മാത്രമായി 83 ലക്ഷം ടിക്കെറ്റുകള്‍ ഇതിനകം വിറ്റുകഴിഞ്ഞു. റിയാദ് സീസണിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി 1500 ലധികം വിദേശികള്‍ എന്റര്‍ടൈമെന്റ് വിസയില്‍ സൗദിയിലെത്തി. കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന കളര്‍ റണ്‍ വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്ന പുതിയ സാമൂഹിക മാറ്റത്തിന് നാന്ദി കുറിക്കുന്ന കാഴ്ചയാണ് സമ്മാനിച്ചത്.

വ്യാഴായ്ച റിയാദ് ബോളീവാര്‍ഡില്‍ പാകിസ്ഥാന്‍ ഗായകരായ അതിഫ് അസ്ലം, റഹത്ത് ഫത്തേ അലി ഖാന്‍ എന്നിവരുടെ ഖവാലി ആസ്വദിക്കാനെത്തിയത് ഇരുപതിനായിരത്തിലധകം സംഗീത പ്രേമികള്‍. ഇന്ത്യാ പാക് പ്രവാസി സമൂഹത്തിന്റെ സംഗമ വേദികൂടിയായിരുന്നു സംഗീത വിരുന്ന്. വിവിധ കലാ പരിപാടികള്‍ നടക്കുന്ന മലസിലെ കിംഗ് അബ്ദുള്ള പാര്‍ക്കിലേക്കും സന്ദര്‍ശക പ്രവാഹമാണ്. സീസണ്‍ തുടക്കം കുറിച്ച ആദ്യവാരം തന്നെ 80 ശതമാനം ലക്ഷ്യം കണ്ടെന്ന് സൗദി ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ഷെയ്ഖ് പറഞ്ഞു. പരിപാടിയുടെ വിജയത്തിനയുള്ള നിര്‍ദേശങ്ങളും പിന്തുണയും നല്‍കിയ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് അദ്ദേഹം നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.