നിഖില സമീര്‍

റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് (സിജി) റിയാദ് ചാപ്റ്റര്‍ വനിതാ വിഭാഗം സിജി മദേഴ്‌സിന്റെ നേതൃത്വത്തില്‍ ‘കരുതലോടെ’ എന്ന പ്രമേയത്തില്‍ സാമ്പത്തിക അച്ചടക്കം, ജൈവകൃഷി എന്നീ വിഷയങ്ങളില്‍ ശില്പശാല സംഘടിപ്പിച്ചു
പ്രവാസത്തിലെ മാറുന്ന ജീവിതസാഹചര്യത്തില്‍ കുടുംബജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട സാമ്പത്തിക അച്ചടക്കം പ്രിന്‍സ് സുല്‍ത്താന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സീനിയര്‍ ലെക്ച്ചററും ഫിനാന്‍ഷ്യല്‍ അനലിസ്റ്റുമായി ഓ. വി. ഫൈസല്‍ അവതരിപ്പിച്ചു.
ജൈവകൃഷിയുടെ അവശ്യകത സിജി മദേഴ്‌സ് പ്രസിഡന്റ് ഡോ. ഹസീന ഫുആദ് വിശദീകരിച്ചു. പ്രവാസത്തിലെ പരിമിതികളിലും പ്രതികൂലാവസ്ഥയിലും മണ്ണും മനസും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ജൈവ കൃഷി ഉപകാരമാകും. അതിന് അവശ്യം വേണ്ട പച്ചക്കറികള്‍ ചെലവുകുറഞ്ഞ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്ന് മവര്‍ പറഞ്ഞു.

ജൈവ വളങ്ങള്‍, കമ്പോസ്റ്റ് എന്നിവ ഉപയോഗിച്ച് വീടുകളില്‍ ഫലപ്രദമായ രീതിയില്‍ കൃഷി ചെയ്യേണ്ട രീതികള്‍ സിജി മദേഴ്‌സ് സെക്രട്ടറി ഷെര്‍മി നവാസ് അവതരിപ്പിച്ചു.
വീടകങ്ങളില്‍ വളര്‍ത്താവുന്ന ചെടികളുടെ പരിപാലനത്തെ കുറിച്ചും മൈക്രോഗ്രീന്‍സ് കൃഷി രീതിയും വിശദീകരിച്ചു. ഫ്‌ലാറ്റുകളില്‍ ജീവിക്കുന്നവര്‍ക്ക് മണ്ണിനെ ആശ്രയിക്കാതെ ചെയ്യാവുന്ന ഹൈഡ്രോപോണിക്‌സ് കൃഷി രീതി അഷ്‌റഫ് കുന്നത്ത് അവതരിപ്പിച്ചു .
സിജി മദേഴ്‌സിലെ അംഗങ്ങള്‍ പാകി കിളിര്‍പ്പിച്ച പലതരം തൈകള്‍, ഉപയോഗശൂന്യമായ കുപ്പികളില്‍ അലങ്കരിച്ചു ഇന്‍ഡോര്‍ ചെടികള്‍, മൈക്രോ ഗ്രീന്‍സ്, ഹൈഡ്രോപോണിക്‌സ് എന്നിവയുടെ പ്രദര്‍ശനവും നടന്നു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഹൈഡ്രപോണിക്‌സ് സെറ്റ്, തൈകളോട് കൂടി വിതരണം ചെയ്തു.

സിജി മദേഴ്‌സ് പുറത്തിറക്കിയ ‘സിജി പള്‍സ് ‘ ക്രോണിക്കിള്‍ ചെയര്‍മാന്‍ ഇക്ബാലില്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് ഡോ. ഹസീന ഫുആദും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളും ഏറ്റുവാങ്ങി .
സാബിറ ലബീബ് അവതാരകയായിരുന്നു. റാഷിദ ഇക്ബാല്‍, ഷബീബ റഷീദ് അലി, സഫീന ഫൈസല്‍, സൗദ മുനീബ്, നയീമ, ഷഫ്‌ന നിഷാന്‍, സുമിത സഹീര്‍, ജമീറ സാജിദ്, സുമയ്യ അമീര്‍, ഫെബിന നിസാര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
ഖമര്‍ നൗഷാദ് സ്വാഗതവും സബ്‌ന ലത്തീഫ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.