
റിയാദ്: താമരക്കുളം പ്രവാസി അസോസിയേഷന്‍ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറി. വിഭവ സമൃദമായ ഓണ സദ്യയോടെയാണ് ഓണാഘോഷ പരിപാടികള്‍ അരങ്ങേറിയത്. സാംസ്‌കാരിക സമ്മേളനം സാഹിത്യകാരി സബീന എം സാലി ഉദ്ഘാടനം ചെയ്തു. പ്രസിടന്റ് ഖമറുദ്ദീന്‍ താമരക്കുളം അധ്യക്ഷത വഹിച്ചു.

ഷംനാദ് കരുനാഗപ്പള്ളി, നസറുദ്ദീന്‍ വി ജെ, ജയന്‍ കൊടുങ്ങല്ലൂര്‍, മുജീബ് കായംകുളം, ഷാജഹാന്‍ ചാവക്കാട്, റഹുമാന്‍ മുനമ്പത്ത്, അഷ്‌റഫ് ദാറുല്‍ അമാന്‍, നൗഷാദ് കറ്റാനം, അജയന്‍ നൂറ, സുരേഷ് നവോദയ, രാജേഷ് പറയംക്കുളം, രാധാകൃഷ്ണന്‍
പാവുമ്പ ളന്നിവര്‍ പ്രസംഗിച്ചു.

എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച കലാകാരന്‍മാര്‍ക്ക് ഉപഹാരവും സമ്മാനിച്ചു. നൃത്തന്യത്യങ്ങള്‍, സംഗീത വിരുന്ന് എന്നിവയും അരങ്ങേറി.

അയ്യൂബ് വല്യത്ത്, സാബു മുകളില്‍, കമാല്‍ നാസ്, ഷാജി കിഴങ്ങുംവിളത്തറ, റഷീദ് വല്യത്ത്, അജ്‌നാസ്, മോഹനന്‍ പണയില്‍, പ്രസന്ന കുമാര്‍, രഘു പച്ചക്കാട്, അനീഷ്, ഷാജി കന്നിമേല്‍തുണ്ടില്‍, സാദിഖ് കാഷിഫുദ്ദീന്‍, അനില്‍ കുമാര്‍ ചത്തിയറ, ഷാനവാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഷ്‌റഫ് വല്യത്ത് സ്വാഗതവും ഹാരിസ് പ്ലാവിള നന്ദിയും പറഞ്ഞു .

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.