
ദമാം: ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സംഗമം മാനവികതയുടേയും സാമൂദായിക സൗഹാര്‍ദ്ദത്തിന്റേയും വേദിയായി മാറി. പ്രസിഡണ്ട് ഡോ. അബ്ദുസലാം കണ്ണിയന്‍ അധ്യക്ഷത വഹിച്ചു. ഷബീര്‍ വെള്ളാടത്ത് റമദാന്‍ പ്രഭാഷണം നടത്തി. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ വിശപ്പ് സ്വയം അനുഭവിക്കാനും തിരിച്ചറിയാനും അവസരം ലഭിക്കുന്നതിലൂടെ അന്യരെ അറിയാനും അവരെ ചേര്‍ത്ത് നിര്‍ത്താനുമാണ് വ്രതം വിശാസിക്ക് പ്രചോദനമാകേണ്ടതെന്ന് ഷബീര്‍ വെള്ളാടത്ത് പറഞ്ഞു. മതം നന്മയാണ് ലോകത്തിന് നല്‍കിയത്. മതത്തിന്റെ നന്മയുടെ അടിസ്ഥാനം മുഴുവന്‍ ജനങ്ങളോടുമുള്ള ഗുണകാംക്ഷയാണ് പ്രവാചക അധ്യാപനങ്ങളില്‍ ദര്‍ശിക്കാന്‍ കഴിയുക. അങ്ങനെ എങ്കില്‍ ഗുണകാംക്ഷ നിര്‍ഭരമായ നന്മ സമൂഹത്തില്‍ പ്രകാശിപ്പിക്കാന്‍ വ്രതം വിശ്വാസികള്‍ക്ക് കരുത്തായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഡിഫ ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ് ആശംസ നേര്‍ന്നു.

റമദാനുമായും ഫുട്‌ബോളുമായും ബന്ധപ്പെട്ടുള്ള ക്വിസ് മല്‍സരവും നടന്നു. റസാക് ചേരിക്കല്‍, സഹീര്‍ മജ്ദാല്‍, ജാബിര്‍ ഷൗക്കത്ത്, അബ്ദുല്‍ മനാഫ് മാനിയാടന്‍ എന്നിവര്‍ വിജയികളായി. മെഗാ നറുക്കെടുപ്പില്‍ നൗഫല്‍ പാരി, ഇംതിയാസ്, ഷമീര്‍ കെ, മുസ്തഫ പുത്തന്‍പീടിയേക്കല്‍ എന്നിവര്‍ അര്‍ഹരായി. തോമസ് തൈപ്പറമ്പില്‍, സി. അബ്ദുല്‍ റസാക്, മണി പത്തിരിപ്പാല, സകീര്‍ വള്ളക്കടവ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുജീബ് കളത്തില്‍ സ്വാഗതവും അഷ്‌റഫ് എടവണ്ണ നന്ദിയും പറഞ്ഞു. സമദ് കാസര്‍കോട്, നൗഷാദ് മുത്തേടം, അനസ് വയനാട്, റഷീദ് മാളിയേക്കല്‍, ഖലീല്‍ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.