Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

ബത്ഹ നഗരത്തിനടുത്ത് സൗജന്യ വിനോദ വിരുന്നൊരുക്കി റിയാദ് സീസൺ

നൗഫല്‍ പാലക്കാടന്‍


റിയാദ്: ബത്ഹ നഗരത്തിനടുത്ത് മസ്മക് കോട്ട മൈതാനിയില്‍ സൗജന്യ വിരുന്നൊരുക്കി സൗദി ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റി (ജിഇഎ). റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായാണ് വിരുന്ന് ഒരുക്കിയിട്ടുളളത്. ബത്ഹ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് പിറക് വശത്ത് അല്‍ നബ്ദ് വേദിയുള്ള മസ്മക് മൈതാനി. നബ്ദ് നഗരയിലേക്ക് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്. വൈകീട്ട് നാലരയ്ക്ക് സൗദി അറേബ്യയുടെ തനത് കലാ പ്രകടനങ്ങളോടെ വേദി സജീവമാകും. രാത്രി 12 വരെ വിവിധ പരിപാടികള്‍ അരങ്ങേറും. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള പ്രമുഖ കലാകാരന്‍മാര്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്.

വിദേശികളും സ്വദേശികളും ഉള്‍പ്പടെ നൂറുകണക്കിന് ആളുകളാണ് ദിവസവും നബ്ദ് നഗരിയിലെത്തുന്നത്. സൗദി അറേബ്യയുടെ ടൂറിസം മേഖലകള്‍ പരിചയപ്പെടുത്തുന്ന ഡിജിറ്റല്‍ ഗാലറി, ചരിത്രവും സംസ്‌കാരവും ദൃശ്യവല്‍ക്കരിച്ച ത്രീഡി ഷോ, മാപ്പിംഗ് ഷോ, വിഖ്യാത കലാകാരന്മാരുടെ ഊദ്, ഹാന്‍ഡ് പാന്‍ തുടങ്ങി വിവിധയിനം സംഗീത ഉപകരണങ്ങളുടെ മാസ്മരിക പ്രകടനങ്ങള്‍ തുടങ്ങിയവയെല്ലാം ഉത്സവസത്തിന്റെ ഭാഗമാണ്.

റിയാദ് സീസണ് സൗദി തലസ്ഥാനം ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. 12 വേദികളിലായി റിയാദ് സീസണ്‍ ഉത്സവം പുരോഗമിക്കുമ്പോള്‍ ഒരു കോടിയോളം ടിക്കെറ്റുകള്‍ ഇതിനകം വിറ്റൊഴിഞ്ഞതായി ജി ഇ എ പറഞ്ഞു. ഒക്ടോബര്‍ 11ന് തുടങ്ങിയ ഉത്സവം ഡിസംബര്‍ 15ന് അവസാനിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top