
റിയാദ്: ഇന്ത്യയില്‍ നിന്ന് ശരാശരി മാസം 200 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങള്‍ സൗദി അറേബ്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കസ്റ്റംസ് അതോറിറ്റി. ചൈനയില്‍ നിന്നാണ് സൗദിയിലേക്ക് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള മൂന്ന് മാസങ്ങളിലെ ഇറക്കുമതി സംബന്ധിച്ച വിശദാംശങ്ങള്‍ കസ്റ്റംസ് അതോറിറ്റി പുറത്തുവിട്ടു.
മൂന്നു മാസത്തിനിടെ ഇന്ത്യയില്‍ നിന്നു 613 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ചൈനയില്‍ നിന്ന് മാസം ശരാശരി 787 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. മൂന്നു മാസത്തിനിടെ 2,363 കോടി റിയാലിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തു. ചൈന കഴിഞ്ഞാല്‍ അമേരിക്ക, യു എ ഇ, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. സൗദി ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനമാണുളളത്.
അതേസമയം, ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ കര്‍ശനമായി പരിശോധിക്കുന്നുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. മൂന്നു മാസത്തിനിടെ 79 ലക്ഷം വ്യാജ ഉല്‍പ്പന്നങ്ങളും ഗുണനിലവാരം കുറഞ്ഞ 59 ലക്ഷം യൂനിറ്റ് ഉല്‍പ്പന്നങ്ങളും കസ്റ്റംസ് തടഞ്ഞു. നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ രണ്ടു കോടി റിയാല്‍ പിഴ ചുമത്തിയതായും കസ്റ്റംസ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.