Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

നിയമ ലംഘനങ്ങളുടെ ചിത്രം ലഭ്യമാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്


റിയാദ്: ട്രാഫിക് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത നിയമ ലംഘനങ്ങളുടെ ചിത്രം പരിശോധിക്കാന്‍ െ്രെഡവര്‍മാര്‍ക്ക് അവസരം നല്‍കുന്നു. ഇതിനുളള സംവിധാനം അല്‍ഖസീം, മദീന പ്രവിശ്യകളില്‍ പ്രാബല്യത്തില്‍ വന്നതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ അല്‍ഖസീം പ്രവിശ്യയിലാണ് പദ്ധതി ആദ്യം നടപ്പിലാക്കിയത്. ഇത് വിജയം കണ്ടതോടെ മദീന പ്രവിശ്യയിലേക്കും വ്യാപിപ്പിച്ചു. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും ഗതാഗത നിയമ ലംഘനം ബോധ്യപ്പെടാന്‍ ഡ്രൈവര്‍മാര്‍ക്ക് അവസരം ഒരുക്കും. ഇതിനുളള നടപടി പുരോഗമിക്കുകയാണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

നിയമ ലംഘനങ്ങള്‍ക്ക് പിഴ ലഭിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് വിയോജിപ്പ് രേഖപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിറില്‍ സൗകര്യം ഉണ്ട്. അബ്ശിര്‍ രജിസ്‌ട്രേഷനുളള സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമ ലംഘനങ്ങളുടെ ഫോട്ടോകള്‍ ലഭ്യമാക്കും.

ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയത് എസ് എം എസ് സന്ദേശം വഴി ട്രാഫിക് ഡയറക്ടറേറ്റ് അറിയിക്കും. നിയമ ലംഘനം രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനകം വിയോജിപ്പ് അറിയിക്കണം. പിഴ അടച്ച നിയമ ലംഘനങ്ങളിലും വിയോജിപ്പ് പ്രകടിപ്പിക്കാന്‍ അവസരം ഉണ്ട്. വിയോജിപ്പ് രേഖപ്പെടുത്തി ഒരാഴ്ചക്കകം പരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യേക അതോറിറ്റിയെ െ്രെഡവര്‍മാര്‍ക്ക് സമീപിക്കാമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top