Sauditimesonline

watches

വന്‍കിട കമ്പനികള്‍ സൗദിയില്‍ നിക്ഷേപം നടത്തും: ധനമന്ത്രി

റിയാദ്: സൗദിയില്‍ വന്‍ നിക്ഷേപത്തിന് വിദേശ വ്യവസായികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. വാള്‍സ്ട്രീറ്റ് ഷെയര്‍ മാര്‍ക്കറ്റിലെ വന്‍കിട കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തു. ഇതിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. പശ്ചാത്തല വികസനം, ആരോഗ്യം, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ രംഗങ്ങളില്‍ വന്‍ പദ്ധതികള്‍ രാജ്യത്തു നടപ്പിലാക്കി വരുകയാണ്. ഇവിടങ്ങില്‍ നിരവധി നിക്ഷേപങ്ങള്‍ക്ക് അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് വിദേശ നിക്ഷേപങ്ങള്‍ അടുത്ത കാലത്തായി കുറഞ്ഞിരുന്നു. ഈ സാഹചര്യം മാറുകയാണ്. ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിക്ഷേപങ്ങളെ ബാധിക്കും. എന്നാല്‍ സുരക്ഷിതമായി നിക്ഷേപത്തിനുളള സാഹചര്യമാണ് സൗദിയിലുളളത്. അതുകൊണ്ടുതന്നെ വിപണിയില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വരുമെന്നും മന്ത്രി പറഞ്ഞു.

പുതിയ ബോണ്ടുകള്‍ പുറത്തിറക്കുന്നത് ധനമന്ത്രാലയം പഠിച്ചുവരുകയാണ്. ബോണ്ടുകള്‍ പുറത്തിറക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. മന്ത്രാലയത്തിന് കീഴിലുളള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഇതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.

ദേശീയ എണ്ണ കമ്പനി സൗദി അറാംകൊ 1200 കോടി ഡോളറിന്റെ ബോണ്ടുകള്‍ പുറത്തിറക്കി. എന്നാല്‍ അറാംകൊ ബോണ്ടുകള്‍ ലക്ഷ്യമിട്ടതിന്റെ പത്തിരട്ടി കവിഞ്ഞിരുന്നു. സൗദി സമ്പദ്‌വ്യവസ്ഥയില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top