ജിദ്ദ: നാടിന്റെ ഐക്യവും സന്തോഷവും വിളംബരം ചെയ്തു സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ‘ഫര്‍ഹത് വതന്‍’ ആഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ബഗ്ദാദിയയും ബംഗീശം മാപ്പിള കൂട്ടായ്മയും ചേര്‍ന്നാണ് പരിപാിെ ഒരുക്കിയത്. സൗദി ദേശീയഗാനത്തോടെ ആരംഭിച്ച ആഘോഷത്തില്‍ അറേബ്യന്‍ സംഗീതവും നൃത്തവും വിസ്മയം തീര്‍ത്തു. ലുലു റീജിയണല്‍ മാനേജര്‍ റഹീം വലിയോറ കേക്ക് മുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു.

മാനേജര്‍ ഷംഷാദ്, റോശന്‍ (സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍), അഹമ്മദ് നാസര്‍ (ഫ്രഷ് ഫുഡ് മാനേജര്‍), സാദ് സഹ്‌റാനി (ഷോപ്പ് മാനേജര്‍), അരുണ്‍ ജോസ് (ചീഫ് അക്കൗണ്ടന്റ്) എന്നിവര്‍ ലുലു മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ചു. അറേബ്യന്‍ ഗായിക ദിക്‌റ സലീമിന്റെ ഗാനസന്ധ്യ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഷബീര്‍ കോട്ടപ്പുറം, നിയ ഫാത്തിമ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഫൈസയുടെ നേതൃത്വത്തിലുള്ള ഒപ്പനയും ശ്രീധ ടീച്ചര്‍ ചിട്ടപ്പെടുത്തിയ നൃത്തവും അരങ്ങേറി. റഷീദ് കൊല്ലം, അഷ്‌റഫ് പറങ്ങാടി, മുസ്തഫ കുന്നപുരം, റജി വീരന്‍ എന്നിവരും സന്നിഹിതരായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പെയിന്റിങ്, കളറിങ്, മെഹന്തി മത്സരങ്ങളും അരങ്ങേറി. ഗഫൂര്‍ മമ്പാട്, സലാം അച്ചനപാലം, ഇഖ്ബാല്‍, യൂസഫ് കോട്ട, ഷാജി, നിസാര്‍, അദ്‌നാന്‍, സാദത്ത്, മനാഫ്, ഹബീബ്, അംജദ്, ജെന്നി എന്നിവര്‍ ചടങ്ങുകള്‍ ഏകോപിപ്പിച്ചു. വാസു ഹമദാന്‍, അബ്ദുല്ല മുഖാനി എന്നിവര്‍ അതിഥികളായെത്തി.

കെഎംസിസി നേതാക്കളായ വി.പി. മുസ്തഫ, അരീമ്പ്ര അബൂബക്കര്‍, നാസര്‍ മച്ചിങ്ങല്‍, ഷൗക്കത്ത്, സുബൈര്‍ എന്നിവരും വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ഷംഷീറ, ഷാഹിറ, ഫഹീസ, മുംതാസ്, ഷബ്‌ന, ഹസീന, സുനീറ, ഷാഹിദ എന്നിവരുടെ നേതൃത്വത്തിലാണ് വനിതാ വിഭാഗം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ബംഗീശം മാപ്പിള കൂട്ടായ്മ ചെയര്‍മാന്‍ ബാദ്ഷ സ്വാഗതം പറഞ്ഞു. സുവിച്ച അവതാരകയായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






