
ജിദ്ദ: മക്ക – മദീന പുണ്യനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ റമദാനില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്ന് റെയില്‍ അതോറിറ്റി. പുതിയ ഷെഡ്യൂള്‍ മെയ് ആറ് മുതല്‍ പ്രാബല്യത്തില്‍ വരും. റമദാനില്‍ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
മക്ക, മദീന നഗരങ്ങള്‍ക്കിടയില്‍ ജിദ്ദ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്ഥിതി ചെയ്യുന്ന റാബിഗ് എന്നിവിടങ്ങളിലാണ് ഹൈസ്പീഡ് ട്രെയിന് സ്‌റ്റോപ് ഉളളത്. ഓണ്‍ലൈന്‍ വഴിയും ടോള്‍ ഫ്രീ 920004433 നമ്പരിലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
മക്കയില്‍ നിന്ന് ജിദ്ദ, റാബിഗ് വഴി മദീനയില്‍ എത്തിച്ചേരുന്ന ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ 2018 ഒക്‌ടോബര്‍ 11ന് ആണ് സര്‍വീസ് ആരംഭിച്ചത്. മണിക്കൂറില്‍ 300 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുളള െ്രെടയിനുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. നിലവില്‍ വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ട്രെയിന്‍ സര്‍വീസുള്ളത്.
450 കലോ മീറ്റര്‍ നീളമുളള ഹറമൈന്‍ റെയില്‍വേയില്‍ വര്‍ഷം ആറു കോടി യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






