
റിയാദ്: സൗദി അറേബ്യയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം ശിഹാബ് മുനമ്പത്തിനു ഓ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. കമ്മിറ്റിയുടെ ഉപഹാരം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കര സമ്മാനിച്ചു. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള അദ്യക്ഷത വഹിച്ചു

മജീദ് ചിങ്ങോലി, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, യഹ്‌യ കൊടുങ്ങലൂര്‍, ഷഫീഖ് കിനാലൂര്‍, ഷാനവാസ് മുനമ്പത്ത്, റസാഖ് പൂക്കോട്ടുംപാടം, നൗഫല്‍ പാലക്കാടന്‍, അസ്‌കര്‍ കണ്ണൂര്‍, സിദ്ധിഖ് കല്ലൂപറമ്പന്‍, സത്താര്‍ കായംകുളം, സജീര്‍ പൂന്തുറ, ജെറിന്‍ കൊല്ലം, സ്വാമിനാഥന്‍, സലാം ഇടുക്കി, ബഷീര്‍ കോട്ടയം, ശുകൂര്‍ ആലുവ, സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, ഹര്‍ഷദ് എം.ടി. സകീര്‍ ദാനത്ത്, മഹ്മൂദ് വയനാട് എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും നിഷാദ് ആലങ്കോട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






