
റിയാദ്: കോട്ടയം വൈക്കം കീഴൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (54) മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കില്‍ ചികിത്സ തേടിയെങ്കിലും കുഴഞ്ഞ് വീഴുകയായിരുന്നു. രണ്ട് മാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഭാര്യ സുവര്‍ണ്ണ, മക്കള്‍: അഭിജിത്, അഭിരാമി, അഭിഷേക്.

മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃത്വേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് പയ്യന്നൂരിന്റെ നേതൃതത്തില്‍ റസാഖ് മോളൂര്‍, അന്‍സാര്‍ ചങ്ങനാശ്ശേരി എന്നിവര്‍ രംഗത്തുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






