Sauditimesonline

nrk
എന്‍ആര്‍കെ ഫോറത്തിന് പുതിയ രക്ഷാധികാരികള്‍

സലീം കുനിയത്തിന് യാത്രയയപ്പ്

റിയാദ്: പ്രവാസി കൂട്ടായ്മ നന്മ കരുനാഗപ്പള്ളി രക്ഷാധികാരി സലീം കുനിയത്തിന് യാത്രയയപ്പ് നല്‍കി. ദീര്‍ഘകാലം സൗദിയില്‍ പ്രവാസിയായിരുന്ന സലിം സാമൂഹിക, സാംസ്‌കാരിക രംഗത്തു സജീവമായിരുന്നു. യാത്രയയപ്പ് സംഗമത്തില്‍ ആക്ടിങ്ങ് പ്രസിഡന്റ് സക്കീര്‍ ഹുസ്സൈന്‍ ഐ. കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഷാജഹാന്‍ മൈനാഗപ്പള്ളി, ജാനിസ് ഷംസ്, ഷെമീര്‍ കാവില്‍, ഷഫീഖ് മുസ്ല്യാര്‍, മുഹമ്മദ് സുനീര്‍, ഷെമീര്‍ അബ്ദുല്‍ റഷീദ്, സാബു ഫസല്‍, അംജദ് കബീര്‍, അജ്മല്‍ എ റഹീം എന്നിവര്‍ പ്രസംഗിച്ചു. നന്മയുടെ ഉപഹാരം സത്താര്‍ ഇഴിച്ചിനേത്ത്, സലീം കുനിയത്തിന് സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബഷീര്‍ സ്വാഗതവും ട്രഷറര്‍ അഖിനാസ് എം. കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. സത്താര്‍ കൊച്ചാലുമ്മൂട്, നവാസ് ലത്തീഫ് , മുസ്തഫ അമീന്‍, ഷെഫീഖ് തഴവ, നിയാസ് തഴവ, റിയാസ് ഹസ്സന്‍, റിയാസ് വഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top