Sauditimesonline

iran foreign minister abbas
നയതന്ത്ര വഴി തുറക്കുന്നു; ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍

ശിഹാബുദ്ദീന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഒലയ്യ മേഖല തഹ്‌ലിയ യൂണിറ്റ് അംഗം റഫീഖ് ശിഹാബുദ്ദീന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പതിനൊന്ന് വര്‍ഷമായി റിയാദ് അഖീക്ക് ഇബുന്‍ ഖല്‍ദൂന്‍ സ്‌കൂളിലായിരുന്നു ജോലി. തിരുവന്തപുരം കാട്ടാക്കട സ്വദേശിയാണ്.

യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സുലൈമാന്‍ പേരണ്ടോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുരളികൃഷ്ണന്‍ ആര്‍ സ്വാഗതം പറഞ്ഞു. മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദന്‍, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ്, ഒലയ്യ മേഖല സെക്രട്ടറി ഷമീം മേലതില്‍, ഒലയ്യ മേഖല ഭാരവാഹികള്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി യാത്ര പോകുന്ന റഫീഖിന് കൈമാറി. റഫീഖ് ശിഹാബുദീന്‍ ചടങ്ങിനു നന്ദി പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top