റിയാദ്: കുവൈത്ത് മംഗഫിലെ കെട്ടിട സമുച്ചയത്തില്‍ ഉണ്ടായ അഗ്‌നിബാധയില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ മരിച്ച സംഭവം വേദനാജനകമാണെന്ന് ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി. ദാരുണമായ സംഭവത്തില്‍ അനുശോചനവും അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം വേഗത്തില്‍ ലഭ്യമാക്കണം. പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് തുടര്‍ചികിത്സക്കുള്ള മുഴുവന്‍ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഒഐസിസി ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.