ദമാം: ഒരു മാസം മുമ്പ് വാര്‍ഷികാവധിക്ക് നാട്ടിലേക്ക് പോയ ദമാമിലെ ഫുട്‌ബോള്‍ സംഘാടകന്‍ മുഹമ്മദ് ഷബീര്‍ (35) നാട്ടില്‍ മരിച്ചു. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരവേയാണ് മരണം. വഴിക്കടവ് പുന്നക്കല്‍ വല്‍പറമ്പന്‍ അബൂബക്കര്‍-ഷാഹിന ദമ്പതികളുടെ മകനാണ്. പത്ത് വര്‍ഷമായി ഇസാം കബ്ബാനി കമ്പനിയില്‍ അകൗണ്ടന്റായിരുന്നു. കുടുംബസമേതം ദമാമിലായിരുന്നു താമസം.
പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ദമാം മാഡ്രിഡ് എഫ്.സിയുടെ ട്രഷററായിരുന്നു. ഷഹാമയാണ് ഭാര്യ. എല്‍.കെ.ജി വിദ്യാര്‍ത്ഥി മുഹമ്മദ് ഷെസിന്‍ മകനാണ്. ഷബീറിന് ഒരു സഹോദരിയുണ്ട്. പ്രവാസി കാല്‍പന്ത് കളി മൈതാനത്ത് നിറഞ്ഞു നിന്ന ഷബീറിന്റെ ആകസ്മിക വിയോഗം സുഹ്യത്തുക്കളെ ദുഖത്തിലാഴ്ത്തി. ഷബീറീന്റെ വിയോഗത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ), മാഡ്രിഡ് എഫ്.സി, ഡിഫയിലെ ക്ലബുകള്‍ തുടങ്ങി വിവിധ മേഖലയിലുളളവര്‍ അനുശോചനം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.