റിയാദ്: പ്രവാസി വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്നതിന് സിജി ടാലന്റ് ഷര്‍ച്ചറിംഗ് സെന്റര്‍ ആരംഭിച്ച എക്‌സ്പാസ്‌കാന്‍ ത്രിദിന റസിഡന്‍ഷ്യല്‍ എഡ്യുറ്റൈന്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 9, 10, 11 തീയതികളില്‍ കോഴിക്കോട് വടകരയിലെ കേരള ആര്‍ട്‌സ് ആന്റ ക്രാഫ്റ്റ് വില്ലേജിലെ സര്‍ഗാലയ ഹാളിലാണ് പരിപാടി. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം, സര്‍ഗ വൈഭവം എന്നിവ പരിപോഷിപ്പിച്ചു സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
എക്‌സ്പാസ്‌കാന്‍ കുട്ടിയുടെ വ്യക്തിഗത വളര്‍ച്ചയ്ക്കും വിജയത്തിനും ആവശ്യമായ കരിയര്‍ ഉള്‍ക്കാഴ്ചകളും കഴിവുകളും ജീവിത നൈപുണ്യവും പകര്‍ന്നു നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിലാഷങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം സാംസ്‌കാരിക പൈതൃകവുമായി അഭേദ്യമായ ബന്ധം സ്ഥാപിക്കുവാനും ക്യാമ്പ് സഹായിക്കും.
9 മുതല്‍ പ്ലസ് ടൂ വരെയുളള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. താത്പര്യമുളളവര്‍ https://bps.cigi.org/event/cigi-expascan-2024-81/register ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സിജി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +966 510196559 (സിജി റിയാദ് ചാപ്റ്റര്‍), +91 8086664008 (സിജി ഹെഡ് ക്വാര്‍ട്ടര്‍) ബന്ധപ്പെടണം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.