Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

എഞ്ചി. ഹാഷിം സ്മാരക സൗദി ദേശീയ സോക്കാര്‍ പ്രീ കോര്‍ട്ടര്‍ ജൂണ്‍ 21 ന് ദമാമില്‍

ദമാം: സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് ദേശീയ ഫുട്‌ബോള്‍ മേളയുടെ മധ്യ, കിഴക്കന്‍ മേഖലാ തല മത്സരങ്ങള്‍ ജൂണ്‍ 21 ന് തുടക്കമാകുംമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു തുടങ്ങി നാലു പ്രവിശ്യകളിലായി ആദ്യമായാണ് കെഎംസിസി ഫുട്‌ബോള്‍ മേള നടത്തുന്നത്. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി പ്രവിശ്യി കാല്‍പ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മല്‍സരങ്ങള്‍. ജിദ്ദ (വെസ്‌റ്റേണ്‍) പ്രവിശ്യയില്‍ നിന്നു മൂന്ന് ടീമുകളും റിയാദ്, ദമ്മാം പ്രവിശ്യകളില്‍ നിന്നു രണ്ട് ടീമുകളും യാമ്പുവില്‍ നിന്നു ഒരു ടീമും മത്സരത്തില്‍ പങ്കെടുത്തു.

സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് വിജയികളെ കാത്തിരിക്കുന്നത്. ഓരോ ടീമിലും ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവര്‍ കളത്തിലിറങ്ങി. ഉദ്ഘാടന മത്സരം ജിദ്ദയില്‍ പൂര്‍ത്തിയായി. ജിദ്ദ, യാമ്പു പ്രവിശ്യകള്‍ ഉള്‍കൊള്ളുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങളുടെ സെമി ഫൈനല്‍ ജിദ്ദയില്‍ അരങ്ങേറി. ചാംസ് സബീന്‍ എഫ്.സി ഫൈനലില്‍ പ്രവേശിച്ചു.

റിയാദ്, ദമ്മാം പ്രവിശ്യാ ഗ്രൂപ്പ് രണ്ടു പ്രാഥമിക മത്സരങ്ങള്‍ റിയാദില്‍ പൂര്‍ത്തിയായി. പ്രീ കോര്‍ട്ടര്‍ മത്സരങ്ങളോടെ ദമാമിലെ മത്സരങ്ങള്‍ ജൂണ്‍ 21 നു ദമ്മാം അല്‍ തര്‍ജ് സ്‌റ്റേഡിയത്തില്‍ നടക്കും. പ്രവിശ്യാ തല ഉത്ഘാടന മത്സരം കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ പ്രേമികളുടെ ഉത്സവമാക്കി മാറ്റുകയാണ് സംഘടക സമിതി. വിവിധ ഫുട്‌ബോള്‍ ടീമുകളും കലാരൂപങ്ങങ്ങളും വിവിധകൂട്ടായ്മകളും അണിനിരക്കുന്ന സാസ്‌കാരിക ഘോഷ യാത്രയും ഉദ്ഘടനത്തിന്റെ ഭാഗമാകും. ജൂലൈ 5നു ഗ്രൂപ്പ് 2 സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. വ്യവസായ പ്രമുഖന്‍ ഡോ. സിദീഖ് അഹ്മദ് മുഖ്യാതിഥിയായിരിക്കും. നാഷണല്‍ തല ഫൈനല്‍ മത്സരം റിയാദില്‍ നടക്കും.

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കുന്നുണ്ട്. 8 ഗ്രാം വീതമുള്ള 20 സ്വര്‍ണ നാണയങ്ങളും അനേകം സമ്മാനങ്ങളും ഭാഗ്യശാലികള്‍ക്കായി സമ്മാനിക്കും. ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവിശ്യയിലെ ഫുട്‌ബോള്‍ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ വിപുലമായ സംഘടക സമിതിക്കു രൂപം നല്‍കി. ദമ്മാം ഫുട്ബാള്‍ അസോസിയേഷ (ഡിഫ)യുടെ സഹകരണത്തോടെയാണ് ദമാമിലെ മത്സരങ്ങള്‍ക് അന്തിമ രൂപം നല്‍കിയിട്ടുള്ളത്.

വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ കറി പോര്‍ട്ട് റോയല്‍ ഫോക്കസ് ലൈന്‍ എഫ്.സി റിയാദ്, ഫൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദിനെ നേരിടും. രണ്ടാം മത്സരത്തില്‍, ഫസഫിക് ലെജിസ്റ്റിക് ബദര്‍ എഫ്.സി ദമ്മാം, ദീമ ടിഷ്യൂ ഖാലിദിയ എഫ്.സി ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടും. ഹൗസ് കെയര്‍ മുഖ്യ പ്രായോജകരായിട്ടുള്ള ടൂര്‍ണ്ണമെന്റില്‍, ഡി എസ് ഐ സൗദി കാബിന്‍, ഡി എസ് ഐ, നഹ്‌ലാ അല്‍വാദി, കാക്കു സേഫ്റ്റി, അല്‍ റയാന്‍ പോളീ ക്ലിനിക്, സോണാ ജ്വല്ലേഴ്‌സ്, ചാംസ് കറി പൗഡര്‍, എയര്‍ ലിങ്ക്ബി.എം കാര്‍ഗോ, ഗ്ലോബല്‍ ട്രാവല്‍സ്, കംഫര്‍ട്ട് ട്രാവല്‍സ്, അബിഫ് കോ ഡിറ്റര്‍ജന്റ്, അല്‍ ആസ്മി ഇന്റര്‍ നാഷണല്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ടൂര്‍ണമെന്റിന്റെ പ്രധാന പ്രായോജകര്‍.

വാര്‍ത്താ സമ്മേളത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, കണ്‍വീനര്‍ മുജീബ് ഉപ്പട, വര്‍ക്കിംഗ് ചെയരര്‍മാന്‍ ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, കിഴക്കന്‍ പ്രാവിശ്യ ജനറല്‍ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല, മാലിക് മക്ബൂല്‍ ആലുങ്ങല്‍, തുടങ്ങിയവര്‍പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top