മക്ക: വെന്നിയൂര്‍ കരുമ്പില്‍ സ്വേദേശി ഉസ്മാന്‍ കരുമ്പില്‍ ദേഹാസ്വാസ്ഥ്യം മൂലം മിനയില്‍ മരിച്ചു. ഒന്നാം ദിവസം ജംറയിലെ കര്‍മങ്ങള്‍ കഴിഞ്ഞു മടങ്ങുന്നതിനിടെ വഴിതെറ്റി ശാരീരിക പ്രയാസം നേരിട്ടു. കൂടെ ഉണ്ടായിരുന്ന തീര്‍ഥാടകന്‍ പോലീസ് സഹായത്തോടെ മിന അല്‍ജസാര്‍ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. എന്നാല്‍ അടുത്ത ദിവസം രമിക്കുകയായിരുന്നു. കേരള ഹജ്ജ് കമ്മറ്റി വഴിയാണ് ഉസ്മാന്‍ എത്തിയത്.
ഭാര്യ: ഉമ്മാച്ചു. മക്കള്‍: മുഹമ്മദ് സ്വാദിഖ് (യുഏഇ) നൗഷാദ്, സുമയ്യ. മരുമക്കള്‍: ശറഫുദ്ധീന്‍ ചുള്ളിപ്പാറ, ഹഫ്‌സത്ത്, ആതിഖ. രേഖകള്‍ ശെരിയാക്കുന്നതിനും അനന്തര നടപടി ക്രമങ്ങള്‍ക്കും ഐസിഎഫ്, ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍ ടീം അംഗങ്ങളുമായ റഷീദ് വേങ്ങര, ഹനീഫ അമാനി, ജമാല്‍ കക്കട്, അലി കോട്ടക്കല്‍ എന്നിവരുടെ നേതൃത്വത്തേതില്‍ നടന്നുവരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.