
ദമ്മാം: അവധിക്കായി നാട്ടില്‍ പോയി അസുഖം ബാധിച്ച് അകാലത്തില്‍ വിട്ടുപിരിഞ്ഞ കാല്‍പന്ത് സംഘാടകനും മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ്ബ് ട്രഷററുമായ ഷബീര്‍ വി.പിക്ക് ദമ്മാം ഫുട്‌ബോള്‍ കൂട്ടായ്മയുടെ സ്മരണാഞ്ജലി. ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും അനുശോചന യോഗത്തിലും നൂറ് കണക്കിന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒത്ത് ചേര്‍ന്നു. നമസ്‌കാരത്തിന് യുവപണ്ഡിതന്‍ അഷ്‌റഫ് അഷ്‌റാഫി നേതൃത്വം നല്‍കി.

അനുശോചന യോഗത്തില്‍ മാഡ്രിഡ് ക്ലബ്ബ് രക്ഷാധികാരി റഹീം തിരൂര്‍ക്കാട്, ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രക്ഷാധികാരി മുജീബ് കളത്തില്‍, ദമ്മാം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹമീദ് വടകര, ഡിഫ വൈസ് പ്രസിഡണ്ട് ഫസല്‍ ജിഫ്രി, സഹീര്‍ മജ്ദാല്‍, നാസര്‍ വെള്ളിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

വഴിക്കടവ് സ്വദേശിയും ദമ്മാമിലെ ഇസ്സാം കബ്ബാനി അക്കൗണ്ടന്റുമായിരുന്ന ഷബീര്‍ കാണുന്നവരോടൊക്കെയും നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചും നിസ്വാര്‍ത്ഥ സ്‌നേഹം പകര്‍ന്നും ആത്മബന്ധം സ്ഥാപിച്ചിരുന്ന വ്യക്തിയായിരുന്നുവെന്ന് അനുശോചനയോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഷബീറിന്റെ അകാലവിയോഗം വിശ്വസിക്കാനാവാത്തതും ഉള്‍കൊള്ളാന്‍ കഴിയാത്തതുമാണ്. ദമ്മാമിലെ ഫുട്‌ബോള്‍ കൂട്ടായ്മക്ക് തീരാനഷ്ടമാണെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.

ഡിഫ ആക്ടിങ്ങ് പ്രസിഡണ്ട് ഷഫീര്‍ മണലോടി, സക്കീര്‍ വള്ളക്കടവ്, റിയാസ് പറളി, അസ്സു കോഴിക്കോട്, ലിയാഖത്തലി കാരങ്ങാടന്‍, റിയാസ് പട്ടാമ്പി, നൗഷാദ് മൂത്തേടം, തുടങ്ങിയവര്‍ സംബന്ധിച്ചു. മാഡ്രിഡ് ക്ലബ്ബ് ഭാരവാഹികളായ ഹാരിസ് നീലേശ്വരം, ഷുക്കൂര്‍ ആലിങ്ങല്‍, യൂസുഫ് ചേറൂര്‍, അമീന്‍ കണ്ണൂര്‍, ഇജാസ് രാമനാട്ടുകര, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.