റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) ബലി പെരുന്നാളിന്ന് മുന്നോടിയായി റിയാദിലെ വനിതകള്‍ക്കായി ‘പെരുന്നത്തലേന്ന്-2024’ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. മലാസ് ചെറീസ് റസ്‌റ്റോറന്റില്‍ നടത്തിയ മത്സരത്തില്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി അന്‍പതിലധികം വനിതകള്‍ പങ്കെടുത്തു. ഷഹന നൗഷിര്‍, അന്‍സാരി തബാസ്സും, ഫാത്തിമാ സബാഹ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സമാപന പരിപാിെ മിഅ രക്ഷാധികാരി നാസര്‍ വണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജാസിര്‍ ആമുഖ പ്രസംഗം നടത്തി. അബൂബക്കര്‍ മഞ്ചേരി, സനൂപ് പയ്യന്നൂര്‍, ഷാജു തുവ്വൂര്‍, ഷമീര്‍ പാലോട്, ഹരി കായംകുളം, സാനു മാവേലിക്കര, രഞ്ജു, ജുബൈരിയ, ഷെബി മന്‍സൂര്‍, ഷൈജു പച്ച, ഷമീര്‍ കല്ലിങ്ങല്‍, ബിന്യാമിന്‍ ബില്‍റു, ശിഹാബുദ്ദീന്‍ കരുവാരക്കുണ്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കഴിഞ്ഞ അധ്യായന വര്‍ഷം മികച്ച വിജയം നേടിയ ‘മിഅ’ അംഗങ്ങളുടെ കുട്ടികള്‍ക്ക് അവാര്‍ഡുകളും വിതരണം ചെയ്തു. കുവൈത്ത് അഗ്‌നി ബാധയില്‍ മരിച്ച പ്രവാസി സഹോദങ്ങള്‍ക്ക് പ്രണാമമര്‍പ്പിച്ചു തുടങ്ങിയ പരിപാടിക്ക് ജനറല്‍ സെക്രട്ടറി സഫീറലി തലാപ്പില്‍ സ്വാഗതവും ട്രഷറര്‍ ഉമ്മറലി അക്ബര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.