Sauditimesonline

rimf 2
സാമൂഹിക മാധ്യമങ്ങളെ ഭയന്നു മുഖ്യധാരാ മാധ്യമങ്ങള്‍

ഐസിഎഫ് വളന്റിയര്‍ സംഘം മിനയില്‍

മിന: ഹജ് തീര്‍ഥാടകര്‍ക്ക് സേവനമൊരുക്കി വളന്റിയര്‍ സംഘം മിനയില്‍ സജ്ജം. ഐസിഎഫ്, ആര്‍എസ്‌സി, എച്ച്‌വിസി വളണ്ടിയര്‍ കോര്‍ ആണ് രംഗത്തുളളത്. ഹെല്‍പ്പ് ഡെസ്‌ക്, മെഡിക്കല്‍ ആന്‍ഡ് വീല്‍ ചെയര്‍ വിങ്ങ്, ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡെസ്‌ക്, സ്‌കോളേഴ്‌സ് ടീം, മീഡിയ സെല്‍ തുടങ്ങിയായ വിവിധ വിഭാഗങ്ങളിലായി എച്ച്‌വിസീ വളണ്ടിയര്‍ കോര്‍ സജീവമാണ്. മിന ഹെല്പ് ഡെസ്‌കിനു പുറമെ സോഷ്യല്‍ മീഡിയ വഴി ഇന്ത്യക്കാര്‍ക്കും ഇതര രാജ്യങ്ങളില്‍ നിന്നുളള തീര്‍ഥാടകര്‍ക്കും സേവനം അനുഷ്ഠിക്കുന്നുണ്ട്.

വഴിതെറ്റിയവരെ ടെന്റ്റില്‍ എത്തിക്കുക, മെഡിക്കല്‍ സേവനം തുടങ്ങി ഇരുപത്തിനാല് മണിക്കൂറും സേവന നിരതതരായ ഹെല്‍പ്‌ഡെസ്‌ക് സംവിധാനം നിരവധി ഹാജിമാര്‍ക്ക് തണലേകി. ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി എത്തിയ കാസര്‍ഗോഡ് സ്വദേശിയെ അറഫയില്‍ നിന്ന് മടങ്ങുന്നതിനിടെ രണ്ടു ദിവസമായി വഴിതെറ്റി.

ഭാര്യ പിതാവിനെ കണ്ടെത്തണമെന്ന് ഒമാനില്‍ നിന്ന് വളന്റിയര്‍ കോറിന് സോഷ്യല്‍ മീഡിയ വഴി ലഭിച്ച അനേഷണത്തിനു ഇന്ന് അസ്സീസിയയില്‍ നിന്ന് വളണ്ടിയര്‍മാര്‍ കണ്ടെത്തി. ഭക്ഷണവും പരിചരണവും നല്‍കി സുരക്ഷിതമായി മിനായിലെ ടെന്റ്റില്‍ എത്തിച്ചതായി വളന്റിയര്‍ കോര്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ക്കിടയില്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്തിയാണ് വളണ്ടിയര്‍മാര്‍ മിനയിലെത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top