Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

തൊഴിലിടങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തണം: മുഹമ്മദ് വേങ്ങര

റിയാദ്: പ്രവാസികള്‍ അവരുടെ തൊഴിലിടങ്ങളിലും താമസ സ്ഥലത്തും ജീവനും ആരോഗ്യത്തിനും ഭീഷണി യില്ലെന്ന് സ്വയം ഉറപ്പ് വറുത്തണമെന്ന് മുഹമ്മദ് വേങ്ങര അഭിപ്രായപ്പെട്ടു. കുവൈത്തിലും ബഹ്‌റൈനിലും നടന്ന അപകടങ്ങള്‍ ആശങ്ക വര്‍ദ്ദിപ്പിക്കുന്നുണ്ട്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് വളണ്ടിയര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീക്ക് മഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളില്‍നിന്നുമുളള പ്രവാസികള്‍ക്കിടയിലെ പാവപ്പെട്ടവര്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണവും നടന്നു. വിതരണോത്ഘാടനം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗകത്ത് കടമ്പോട്ട് നിര്‍വഹിച്ചു. കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്കുളള അനുശോചനത്തിനത്തിനു കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അസീസ് വെങ്കിട്ട നേതൃത്വം നല്‍കി.

വെല്‍ഫെയര്‍ വിങ്ങ് ട്രഷറര്‍ റിയാസ് തിരൂര്‍ക്കാട് കഴിഞ്ഞ വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ കെ കെ കോയാമുഹാജി, ഉസ്മാനലി പാലത്തിങ്ങല്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് കല്പകഞ്ചേരി, സത്താര്‍ താമരത്ത്, അബ്ദുറഹ്മാന്‍ ഫറൂക്ക്, സിറാജ് മേടപ്പില്‍, ജില്ല കെ എം സി സി ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍, ട്രഷറര്‍ മുനീര്‍ വാഴക്കാട്, ചെയര്‍മാന്‍ ഷാഫി ചിറ്റത്തുപാറ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ റഫീഖ് ചെറുമുക്ക്, മൊയ്തീന്‍കുട്ടി പൊന്‍മള, ശബീറലി വള്ളിക്കുന്ന്, സഫീര്‍ വണ്ടൂര്‍, യൂനുസ് നാണത്ത്, അഷ്‌റഫ് ടി എ ബി പ്രസംഗിച്ചു.

ഇസ്മായില്‍ പടിക്കല്‍, ശബീറലി കളത്തില്‍, സലീം സിയാംകണ്ടം, ഹനീഫ മുതുവല്ലൂര്‍, ഇഖ്ബാല്‍ തിരൂര്‍, സക്കീര്‍ താഴേക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. അബൂട്ടി വണ്ടൂര്‍ ഖിറാഅത്തും ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍ സ്വാഗതവും ഇസ്ഹാക് താനൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top