Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

ഷിഫ മലയാളി സമാജം ചികിത്സാ സഹായം കൈമാറി

റിയാദ്: ഗ്രൈന്‍ഡര്‍ പൊട്ടിത്തെറിച്ച് താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ മലയാളി യുവാവിന് ഷിഫാ മലയാളി സമാജത്തിന്റെ സഹായം. സനഇയ്യില്‍ വെല്‍ഡിങ് ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശി ശരത് ശശിക്കാണ് ചികിത്സ സഹായം വൈസ് പ്രസിഡണ്ട് സന്തോഷ് തിരുവല്ല കൈമാറിയത്.

ഉദര ചികിത്സയ്ക്കു നാട്ടില്‍ ശസ്ത്രക്രിയ കഴിഞ്ഞ മലപ്പുറം സ്വദേശി മുനീറിനുള്ള ചികിത്സ സഹായം സെക്രട്ടറി പ്രകാശ് ബാബു വടകരയും കൈമാറി. പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷത വഹിച്ചുു. രക്ഷാധികാരികളായ മോഹന്‍ കരുവാറ്റ, മധു വര്‍ക്കല, ഉമ്മര്‍ അമാനത്ത്, മുജീബ് കായംകുളം, ഹനീഫ കൂട്ടായി, രതീഷ് നാരായണന്‍, റഹീം പറക്കോട്, ബിജു മടത്തറ, ബാബു കണ്ണൂര്‍, രജീഷ് ആറളം എന്നിവര്‍ സന്നിഹിതരായിരുന്നു. സജീര്‍ കല്ലമ്പലം സ്വാഗതവും അനില്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top