ഹായില്‍: പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലെ ദുരിത ബാധിതരെ അനുസ്മരിച്ച് ഹായില്‍ ഒഐസിസി പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു. മലയാളനാടിന് ഉണ്ടായ വലിയ വേദനയാണ് വയനാട്. ഒരു നിമിഷംകൊണ്ടു തകര്‍ന്നുപോയ വയനാടിനെ പുനര്‍ നിര്‍മ്മിക്കാന്‍ എല്ലാവരും ഒന്നായി പരിശ്രമിക്കണം. വയനാട്ടിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ദുരന്തം സമാനതകളില്ലാത്തതാണ്. അതുകൊണ്ടുതന്നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ സഹായം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സെന്‍ട്രല്‍ പ്രസിഡന്റ് ഖൈദര്‍ അലി ഖാസിം അദ്ധ്യക്ഷത വഹിച്ചു.ക അബ്ദുല്‍ സലാം റഷാദി പ്രാര്‍ത്ഥന നടത്തി. ഷെറഫുദീന്‍ തയ്യില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ബാപ്പു എസ്‌റ്റേറ്റുമുക്ക്, ബഷീര്‍ നെല്ലളം, മുനീര്‍ സഖാഫി, അബ്ദുല്‍ സത്താര്‍ പുന്നാട്, അഫ്‌സല്‍ കായംകുളം, നൗഫല്‍ പറക്കുന്ന് എന്നിവര്‍ സംസാരിച്ചു. ചാന്‍സ അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും സാബു തിരുവനന്തപുരം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.