റിയാദ്: ഒഐസിസി ആലപ്പുഴ റിയാദ് ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് ആഗസ്ത് 18ന് വിതരണം ചെയ്യും. അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ 10.00ന് നടക്കുന്ന പരിപാടി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിക്കും.
അഡ്വ. ബി ബാബു പ്രസാദ് (പ്രസിഡന്റ്, ഡിസിസി ആലപ്പുഴ), അഡ്വ. എം. ലിജു (കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം), എ എ ഷുക്കൂര്‍, (കെപിസിസി ജന. സെക്രട്ടറി), പഴകുളം മധു (കെപിസിസി ജന. സെക്രട്ടറി), കെ. പി ശ്രീകുമാര്‍ (കെപിസിസി ജന. സെക്രട്ടറി), അഡ്വ. അനില്‍ ബോസ് (കെപിസിസി വക്താവ്), സലിം കളക്കര (വൈസ് പ്രസിഡന്റ്, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി, റിയാദ്), ടി എ ഹമീദ് (ബ്ലോക് കമ്മറ്റി പ്രസിഡന്റ്, അമ്പലപ്പുഴ), ഉമ്മന്‍ ചാണ്ടണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍, ഷിഹാബ് പോളക്കുളം (മുന്‍ ട്രഷറര്‍, ഒഐസിസി റിയാദ്-ആലപ്പുഴ), ഷാജി സോന (ജന. സെക്രട്ടറി, ഒഐസിസി, നാഷണല്‍ കമ്മറ്റി), മജീദ് ചിങ്ങോലി (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍, സ്‌കോളര്‍ഷിപ്പ്), സജി വളളികുന്നം (വൈസ് പ്രസിഡന്റ്), ഹാഷിം ചിയാംവെളി (സെക്രട്ടറി), നൗഷാദ് കറ്റാനം എന്നിവര്‍ പങ്കെടുക്കും.
സുഗതന്‍ നൂറനാട്, നൗഷാദ് കറ്റാനം, സെയ്ഫ് കായംകുളം, ഖമറുദ്ദീന്‍ താമരക്കുളം, ഷിബു ഉസ്മാന്‍, ബിജു വെണ്മണി, ഷബീര്‍ വരിക്കപ്പള്ളി എന്നിവരടങ്ങിയ സ്‌ക്രൂട്ടിനി കമ്മറ്റിയാണ് സ്‌ക്കോളര്‍ഷിപ്പിന് അര്‍ഹരായവരെ തെരെഞ്ഞെടുത്തത്. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 19 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.