ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. സ്ഥാപനങ്ങളും സംഘടനകളും സ്വാതന്ത്ര ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നു. ചിലര്‍ ആശംസകള്‍ അറിയിക്കുന്നു. അപ്പോഴും സ്വാതന്ത്ര്യ ദിനം 77 ആണോ 78 ആണോ എന്ന കണ്‍ഫ്യൂഷനിലാണ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ 77ഉും 78ഉും കാണുന്നത് പലരേയും കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നു.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള വര്‍ഷങ്ങളുടെ എണ്ണം 77 ആണ്. ഇതും സ്വാതന്ത്ര്യ ദിനങ്ങളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞാല്‍ ആശയക്കുഴപ്പം മാറും. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്രയായി. ഒന്നാമത് സ്വാതന്ത്ര്യ ദിനം അന്നാണ്. ഈ സുപ്രധാനചരിത്ര ദിനത്തന്റെ ഒന്നാം വാര്‍ഷികം 1948 ഓഗസ്റ്റ് 15 നായിരുന്നു. അതേസമയം അന്നേ ദിവസമാണ് രണ്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.
ഈ വര്‍ഷം ഇന്ത്യ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ 77-ാം വാര്‍ഷികവും 78-ാം സ്വാതന്ത്ര ദിനവുമാണ് ആഘോഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.