Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

പതിറ്റാണ്ടിന്റെ സൗഹൃദം സംഗമിക്കും; റിയാദ് ഡയസ്‌പോറ ചരിത്രമാകും

റിയാദ്: പ്രവാസ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കാനൊരുങ്ങി ‘റിയാദ് ഡയസ്‌പോറ’. തൊഴില്‍ തേടിയുളളള കുടിയേറ്റത്തില്‍ പരിചയപ്പെട്ട സൗഹൃദങ്ങള്‍ ഒത്തുകൂടുന്നത് ചരിത്രത്തില്‍ ആദ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗസ്ത് 17 ശനി രാവിലെ 9.00 മുതല്‍ വൈകീട്ട് 6.00 വരെ കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടിലാണ് ഒത്തുചേരല്‍. റിയാദില്‍ പ്രവാസം നയിച്ച കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുളളവര്‍ സംഗമത്തില്‍ പങ്കെടുക്കും. റിയാദില്‍ പ്രവാസികളായി കഴിയുന്നവരും സൗഹൃദത്തിന്റെ മധുരം നുകരാന്‍ ഒത്തു ചേരും.

മന്ത്രി പിഎ മുഹമ്മദ് റിയാസ്, എംപി അബ്ദുസ്സമദ് സമദാനി എംപി, ഡോ. എംകെ മുനീര്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. റസ, ബീഗം എന്നിവര്‍ നയിക്കുന്ന ഗസല്‍ വിരുന്നും അരങ്ങേറും.

റിയാദില്‍ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഷക്കീബ് കൊടക്കാടന്‍ 2024 ജൂണ്‍ 23ന് ആണ് നൊസ്റ്റാള്‍ജിക്-റിയാദ് ഇന്ത്യന്‍സ് (എന്‍ആര്‍ഐ) എന്ന വാട്‌സ്ആപ് കൂട്ടായ്മ രൂപീകരിച്ചത്. അതു റിയാദ് ഡയസ്‌പോറ എന്ന പേരില്‍ അതിവേഗം കൂടുതല്‍ പ്രവാസികളിലേയ്ക്ക് എത്തുകയായിരുന്നു. ഇതോടെ ആയിരം അംഗങ്ങളുളള കൂട്ടായ്മയായി മാറി. ഭാരവാഹികളായി ഷകീബ് കൊളക്കാടന്‍ (ചെയര്‍മാന്‍), നാസര്‍ കാരന്തൂര്‍ (ജന: കണ്‍വീനര്‍), അഷ്‌റഫ് വേങ്ങാട്ട് (ഉപദേശക സമിതി ചെയര്‍മാന്‍), ബാലചന്ദ്രന്‍ നായര്‍ (ഖജാന്‍ജി),

അയ്യൂബ് ഖാന്‍ (മുഖ്യരക്ഷധികാരി) നൗഫല്‍ പാലക്കാടന്‍ (ചീഫ് കോഡിനേറ്റര്‍), ഉബൈദ് എടവണ്ണ (ഈവന്റ് കണ്‍വീനര്‍), ഷാജി ആലപ്പുഴ (സൗദി കോഡിനേറ്റര്‍), ബഷീര്‍ പാങ്ങോട് (പബ്ലിക് റിലേഷന്‍ ഹെഡ്), നാസര്‍ കാരക്കുന്ന്( വൈസ് ചെയര്‍മാന്‍ ആന്‍ഡ് മീഡിയ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു.

അഞ്ച് പതിറ്റാണ്ടിന്റെ സൗഹൃദം സംഗമിക്കുന്ന റിയാദ് ഡയസ്‌പോറയില്‍ പങ്കെടുക്കാന്‍ മാത്രം നിരവധി പ്രവാസികള്‍ റിയാദില്‍ നിന്ന് എത്തിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top