റിയാദ്: കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത ഉംറ സീസണില്‍ ഒന്നരക്കോടി ഉംറ വീര്‍ഥാടകരെ സ്വീകരിക്കും. ഇതിനായി ഗസ്റ്റ് ഓഫ് ഗോഡ് സര്‍വിസ് പ്രോഗ്രാം’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതര്‍അറിയിച്ചു.
മക്കയിലെ മസ്ജിദുല്‍ ഹറാമിലെത്തുന്ന തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും യാത്ര സുഗമമാക്കുന്നതിനും പദ്ധതി സഹായിക്കും. ഇതിനായി നവീന സാങ്കേ തികവിദ്യകള്‍ ഉപയോഗിച്ച് തീര്‍ഥാടകര്‍ക്ക് സേവനം ആവശ്യമായ മുഴുവന്‍ മേഖലകളും നവീകരിക്കും. 2030 ആകുന്നതോടെ മൂന്നു കോടി തീര്‍ഥാടകര്‍ക്ക് സുഗമമായി ഉംറ തീര്‍ഥാടനം നടത്താന്‍ കഴിയുന്ന വിധം അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ വികസിപ്പിക്കും. ഇതിനുളള പദ്ധതികൂടിയാണ് ഗസ്റ്റ് ഓഫ് ഗോഡ് സര്‍വിസ് പ്രോഗ്രാം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.